മേരികോമിന് ഒളിംപിക്‌സ് യോഗ്യത നേടാനായില്ല; ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

2012 ലണ്ടന് ഒളിംപിക്സില് ബോക്സിംഗ് വെങ്കല മെഡല് ജേതാവും റിയോ ഒളിംപിക്സില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയുമായിരുന്ന മേരികോമിന് യോഗ്യതാ മത്സരത്തില് തോല്വി. എഐബിഎ ലോക വനിതാ ബോക്സിംഗ് ചാംപ്യന്ഷിപ്പില് രണ്ടാം റൗണ്ടില് പുറത്തായതോടെയാണ് ഈ വര്ഷം നടക്കുന്ന റിയോ ഗെയിംസില് മത്സരിക്കാനുള്ള അവസരം മേരികോമിന് നഷ്ടമായത്.
 | 

മേരികോമിന് ഒളിംപിക്‌സ് യോഗ്യത നേടാനായില്ല; ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ബോക്‌സിംഗ് വെങ്കല മെഡല്‍ ജേതാവും റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായിരുന്ന മേരികോമിന് യോഗ്യതാ മത്സരത്തില്‍ തോല്‍വി. എഐബിഎ ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ പുറത്തായതോടെയാണ് ഈ വര്‍ഷം നടക്കുന്ന റിയോ ഗെയിംസില്‍ മത്സരിക്കാനുള്ള അവസരം മേരികോമിന് നഷ്ടമായത്.

ഇന്ത്യയുടെ മികച്ച താരങ്ങളിലൊന്നായ മേരികോമിനു യോഗ്യത ലഭിക്കാത്തത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കു ലഭിച്ച പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. അഞ്ചു തവണ ലോകചാംപ്യനായ മേരികോം ജര്‍മനിയുടെ അസിസ് നിമാനിയോടാണ് ലോക ചാംപ്യന്‍ഷിപ്പില്‍ പരാജയപ്പെട്ടത്. അമ്പത്തൊന്നു കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം.