എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം; ടെന്‍ഡര്‍ ക്ഷണിച്ചു

എയര് ഇന്ത്യയുടെ മുഴുവന് ഓഹരികളും വിറ്റഴിക്കാന് കേന്ദ്ര സര്ക്കാര് ഒരുങ്ങുന്നു.
 | 
എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം; ടെന്‍ഡര്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 17 ആണ് ടെന്‍ഡറുകള്‍ നല്‍കാനുള്ള അവസാന തിയതി. കമ്പനിയുടെ ഭൂരിഭാഗം ഷെയറുകളും വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വിവരം.

58,000 കോടി രൂപയുടെ ബാധ്യതയാണ് നിലവില്‍ കമ്പനിക്കുള്ളത്. നഷ്ടത്തിലേക്ക് തുടര്‍ച്ചയായി കൂപ്പുകുത്തുന്ന കമ്പനി ഈ സാഹചര്യത്തിലാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. പ്രതിദിനം 26 കോടിയാണ് കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം.

കമ്പനി വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ 3.26 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ബാധ്യതകള്‍ ഏറ്റെടുക്കണം. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ കമ്പനിയുടെ നിയന്ത്രണാവകാശം നല്‍കുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.