ഫോബ്‌സ് പട്ടിക: ഇന്ത്യൻ കോടീശ്വരൻമാരിൽ മുകേഷ് അംബാനി തന്നെ മുന്നിൽ; മലയാളികളിൽ രവി പിള്ള

ന്യൂഡൽഹി: ഫോബ്സിന്റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പുതുക്കിയ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി. ഗൾഫ് മലയാളിയും വ്യവസായിയുമായ രവി പിള്ളയാണ് ഏറ്റവും സമ്പന്നനായ മലയാളി. പട്ടികയിൽ മുപ്പതാം സ്ഥാനത്താണ് രവി പിള്ള. ആദ്യ നൂറിൽ എട്ട് മലയാളികളാണ് സ്ഥാനം നേടിയത്. 23.6 ബില്യൻ അമേരിക്കൻ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള സൺ ഫാർമ്മസ്യൂട്ടിക്കൽസിന്റെ ദിലിപ് സാംഗ്വിയുടെ ആസ്തി 18 ബില്യൻ ഡോളറാണ്. വിപ്രോയുടെ അസിം പ്രേംജി, ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പല്ലോൻജി
 | 
ഫോബ്‌സ് പട്ടിക: ഇന്ത്യൻ കോടീശ്വരൻമാരിൽ മുകേഷ് അംബാനി തന്നെ മുന്നിൽ; മലയാളികളിൽ രവി പിള്ള

ന്യൂഡൽഹി: ഫോബ്‌സിന്റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പുതുക്കിയ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി. ഗൾഫ് മലയാളിയും വ്യവസായിയുമായ രവി പിള്ളയാണ് ഏറ്റവും സമ്പന്നനായ മലയാളി. പട്ടികയിൽ മുപ്പതാം സ്ഥാനത്താണ് രവി പിള്ള. ആദ്യ നൂറിൽ എട്ട് മലയാളികളാണ് സ്ഥാനം നേടിയത്.

23.6 ബില്യൻ അമേരിക്കൻ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള സൺ ഫാർമ്മസ്യൂട്ടിക്കൽസിന്റെ ദിലിപ് സാംഗ്‌വിയുടെ ആസ്തി 18 ബില്യൻ ഡോളറാണ്. വിപ്രോയുടെ അസിം പ്രേംജി, ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പല്ലോൻജി മിസ്ത്രി, ഉരുക്ക് വ്യവസായിയും ആർസെലർ മിത്തൽ ഗ്രൂപ്പ് ചെയർമാനുമായ ലക്ഷ്മി മിത്തൽ എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്.

പട്ടികയിൽ മുന്നിലെത്തിയ മലയാളിയായ രവി പിള്ളക്ക് 2.8 ബില്യൻ ഡോളറാണ് ആസ്തി. നിർമ്മാണ രംഗത്തും, ആതിഥേയ രംഗത്തുമാണ് അദേഹം കൂടുതൽ മുതൽ മുടക്കിയിട്ടുള്ളത്. സൗദി ആസ്ഥാനമായ നാസർ അൽ ഹാജിരി ഗ്രൂപ്പ് ഉടമയായ രവി പിള്ളയുടെ കമ്പനി 2016 ഓടെ ഇരട്ടി വളർച്ചയാണ് ലക്ഷ്യമിടുന്നത്. ദുബായിൽ നൂറ്റിപ്പത്ത് നിലയുള്ള പുതിയ കെട്ടിടവും ക്രൗൺ പ്ലാസ ഹോട്ടലും ഇദ്ദേഹത്തിന്റേതായി വരുന്നുണ്ട്. ദുബായിലെ രണ്ടാമത്തെ വലിയ കെട്ടിടമായിരിക്കും ഇത്.

പട്ടികയിൽ രണ്ടാമതുള്ള മലയാളി ലൂലൂ ഗ്രൂപ്പ് എംഡി എം.എ യൂസഫലിയാണ്. 2.3 ബില്യൻ ഡോളറാണ് അദേഹത്തിന്റെ ആസ്തി. ഗൾഫിലും കേരളത്തിലും സജീവമായ ലൂലൂ ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തനം ആഫ്രിക്ക, മലേഷ്യ, ബ്രസീൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.

മലയാളിയായ സണ്ണി വർക്കി അമ്പത്തിയഞ്ചാം സ്ഥാനത്തും, ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ അറുപത്തിനാലാം സ്ഥാനത്തും ശോഭാ ഡെവലപ്പേഴ്‌സ് ഉടമ പി.എൻ.സി മേനോൻ എഴുപതാം സ്ഥാനത്തുമുണ്ട്. ടി.എസ് കല്യാണരാമൻ, എം ജി ജോർജ് മുത്തൂറ്റ്, ഡോ. ആസാദ് മൂപ്പൻ എന്നിവരും ആദ്യ നൂറിൽ സ്ഥാനം പിടിച്ചു.