ഫോര്‍ഡ് ഇന്ത്യയില്‍ വിറ്റഴിച്ച 48,000 ഇക്കോസ്പോര്‍ട്ട് കാറുകള്‍ തിരിച്ചുവിളിക്കുന്നു

പല ഭാഗങ്ങള്ക്കും തകരാര് ഉള്ളതായി കണ്ടെത്തിയതിനെ തുടര്ന്ന് ഫോര്ഡ് ഇന്ത്യയില് വിറ്റഴിച്ച 48,700 കാറുകള് തിരിച്ചുവിളിക്കുന്നു. ബ്രേക്ക്, ഇന്ധന ലൈന്, പിന്സീറ്റ് എന്നിവയ്ക്ക് നിര്മാണത്തില് പിഴവ് സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഇത്രയധികം കാറുകള് തിരിച്ചുവിളിക്കുന്നത്. 48,000 ഇക്കോസ്പോര്ട്ട് കോംപാക്ട് എസ്.യു.വികളാണ് തിരിച്ചുവിളിക്കുന്നത്.
 | 

ഫോര്‍ഡ് ഇന്ത്യയില്‍ വിറ്റഴിച്ച 48,000 ഇക്കോസ്പോര്‍ട്ട് കാറുകള്‍ തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: പല ഭാഗങ്ങള്‍ക്കും തകരാര്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോര്‍ഡ് ഇന്ത്യയില്‍ വിറ്റഴിച്ച 48,700 കാറുകള്‍ തിരിച്ചുവിളിക്കുന്നു. ബ്രേക്ക്, ഇന്ധന ലൈന്‍, പിന്‍സീറ്റ് എന്നിവയ്ക്ക് നിര്‍മാണത്തില്‍ പിഴവ് സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഇത്രയധികം കാറുകള്‍ തിരിച്ചുവിളിക്കുന്നത്. 48,000 ഇക്കോസ്പോര്‍ട്ട് കോംപാക്ട് എസ്.യു.വികളാണ് തിരിച്ചുവിളിക്കുന്നത്.

രണ്ടുമാസം മുമ്പ് ഫിഗോ ആസ്പയര്‍, ഫിഗോ ഹാച്ച് ബാക്ക് എന്നീ കാറുകള്‍ തിരിച്ചു വിളിച്ചതിനു പിന്നാലെയാണ് ഇക്കോസ്പോര്‍ട്ടിനും അതേ വഴി തുടരേണ്ടിവന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം റിസ്ട്രെയിന്റ് കണ്‍ട്രോള്‍ മൊഡ്യൂളില്‍ സംഭവിച്ച തകരാര്‍ കാരണമാണ് മുന്‍പ് മറ്റ് കാറുകള്‍ തിരിച്ചുവിളിച്ചതെങ്കില്‍ ഇക്കോസ്പോര്‍ട്ട് തിരിച്ചുവിളിക്കുന്നത് കൂടുതലും ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ്. ബ്രേക്ക് തകരാറും അതില്‍ പെടുന്നു എന്നത് ശ്രദ്ധേയമാണ്.

ഏപ്രില്‍ 2013നും ജൂണ്‍ 2014നും നിര്‍മിച്ചു പുറത്തിറക്കിയ കാറുകള്‍ക്കാണ് തകരാറുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്. ഈ വാഹനങ്ങളെല്ലാം ഡീസല്‍ ആണെന്ന പ്രത്യേകതയുമുണ്ട്.