Thursday , 28 May 2020
News Updates

വാര്‍ത്തകള്‍ തള്ളി വിദേശകാര്യ മന്ത്രാലയം; വിമാനം റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയതിന് പിന്നില്‍ സാങ്കേതിക കാരണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം. ഖത്തര്‍ അനുമതി നല്‍കാത്തതിനാലാണ് സര്‍വീസ് റദ്ദാക്കിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ഖത്തറിന്റെ വിശദീകരണം. അനുമതിയില്ലെങ്കില്‍ റദ്ദാക്കിയ വിമാനം ചൊവ്വാഴ്ചയിലേക്ക് പുനഃക്രമീകരിച്ചത് എങ്ങനെയാണെന്ന് മന്ത്രാലയം ചോദിക്കുന്നു.

പണം ഈടാക്കിയാണ് രക്ഷാദൗത്യം നടത്തുന്നതെങ്കില്‍ അത് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്താമെന്ന് ഖത്തര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു എന്നായിരുന്നു വാര്‍ത്ത. രക്ഷാദൗത്യമായതിനാല്‍ ആദ്യ വിമാനത്തിന് വിമാനത്താവള ഫീസുകളില്‍ ഉള്‍പ്പെടെ ഇളവുകള്‍ നല്‍കിയിരുന്നു. ഇന്ത്യ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഖത്തര്‍ ആരോപിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

ഖത്തറിന് എതിര്‍പ്പുണ്ടെങ്കില്‍ റദ്ദാക്കിയ സര്‍വീസ് പുനക്രമീകരിക്കാന്‍ കഴിയുമായിരുന്നോ എന്നാണ് മന്ത്രാലയം ചോദിക്കുന്നത്. വിമാനത്തിന്റെ പറക്കല്‍ സമയത്തില്‍ വന്ന കാലതാമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളാലാണ് സര്‍വീസ് റദ്ദായതെന്നാണ് വിശദീകരണം. വരും ദിവസങ്ങളില്‍ ദോഹയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

DONT MISS