ഷാസിയ ഇൽമി ബി.ജെ.പിയിൽ ചേർന്നു

ആംആദ്മി പാർട്ടി മുൻ നേതാവ് ഷാസിയ ഇൽമി ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി നേതാവ് സതീഷ് ഉപാധ്യയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാസിയ ഇൽമി ഇക്കാര്യം പ്രഖ്യാപിച്ചത്.
 | 

ഷാസിയ ഇൽമി ബി.ജെ.പിയിൽ ചേർന്നു
ന്യൂഡൽഹി:
ആംആദ്മി പാർട്ടി മുൻ നേതാവ് ഷാസിയ ഇൽമി ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി നേതാവ് സതീഷ് ഉപാധ്യയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാസിയ ഇൽമി ഇക്കാര്യം പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ സംസ്‌കാരമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും എല്ലാവരും അതിന്റെ ഭാഗമാകണമെന്നും ഷാസിയ ഇൽമി അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരമായാണ് പാർട്ടി പ്രവേശത്തിലൂടെ കൈവരുന്നതെന്ന് ഷാസിയ ഇൽമി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് എ.എ.പിയുടെ കുത്തഴിഞ്ഞ രാഷ്ട്രീയത്തിന് പകരം അച്ചടക്കമുള്ള ഭരണമാണ് വേണ്ടതെന്നും ഷാസിയ ഇൽമി പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ കിരൺ ബേദിയും ബി.ജെ.പിയിൽ ചേർന്നിരുന്നു.

ആംആദ്മിയുടെ ദേശീയ കൗൺസിൽ അംഗമായ ഷാസിയ കഴിഞ്ഞ മെയ് 24നാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. നേതാക്കളുടെ ചില തീരുമാനങ്ങളോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.