അര്‍ണാബുമായുള്ള ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ കുഴഞ്ഞുവീണ മുന്‍ ബാര്‍ക് തലവന്‍ ഐസിയുവില്‍

അര്ണാബ് ഗോസ്വാമിയുമായുള്ള വാട്സാപ്പ് ചാറ്റുകള് പുറത്തു വന്നതിന് പിന്നാലെ മുന് ബാര്ക് തലവന് പാര്ഥോദാസ് ഗുപ്തയെ ഐസിയുവില് പ്രവേശിപ്പിച്ചു.
 | 
അര്‍ണാബുമായുള്ള ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ കുഴഞ്ഞുവീണ മുന്‍ ബാര്‍ക് തലവന്‍ ഐസിയുവില്‍

മുംബൈ: അര്‍ണാബ് ഗോസ്വാമിയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ മുന്‍ ബാര്‍ക് തലവന്‍ പാര്‍ഥോദാസ് ഗുപ്തയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രമേഹ രോഗിയായ പാര്‍ഥോദാസിന്റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രമേഹത്തിനുള്ള മരുന്ന് എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിശദീകരണം.

ടിആര്‍പി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അറസ്റ്റിലായ പാര്‍ഥോദാസ് തലോജ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രി ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ അവശനായ ഇയാളെ മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം നടത്താന്‍ പാര്‍ഥോയ്ക്ക് അര്‍ണാബ് പണം നല്‍കിയിട്ടുണ്ടെന്നാണ് മുംബൈ പോലീസ് ആരോപിക്കുന്നത്. റേറ്റിംഗില്‍ കൃത്രിമത്വം നടത്താനുള്ള ഗൂഢാലോചന ഇവര്‍ തമ്മില്‍ നടന്നിട്ടുണ്ടെന്ന് ചാറ്റുകളില്‍ വ്യക്തമാണ്.