ഭീകരര്‍ തടവിലാക്കിയിരുന്ന ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി

യെമനില് നിന്ന് ഭീകരര് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ടോം ഉഴുന്നാലില് മോചിതനായി. ഒമാന് സര്ക്കാരിന്റെ ഇടപെടലിനെത്തുടര്ന്നാണ് മോചനമെന്നാണ് റിപ്പോര്ട്ട്. ഫോ.ഉഴുന്നാലില് മസ്കറ്റില് എത്തിയെന്നാണ് വിവരം. ഉഴുന്നാലില് മോചിതനായ വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്റര് സന്ദേശത്തില് സ്ഥിരീകരിച്ചു. ഒമാന് മാധ്യമങ്ങള് വാര്ത്ത പുറത്തു വിട്ട് അരമണിക്കൂറിനു ശേഷമാണ് കേന്ദ്രസര്ക്കാര് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ചിത്രവും ഒമാന് മാധ്യമങ്ങള് പുറത്തുവിട്ടു.
 | 

ഭീകരര്‍ തടവിലാക്കിയിരുന്ന ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി

സന: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനമെന്നാണ് റിപ്പോര്‍ട്ട്. ഫോ.ഉഴുന്നാലില്‍ മസ്‌കറ്റില്‍ എത്തിയെന്നാണ് വിവരം. ഉഴുന്നാലില്‍ മോചിതനായ വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ സ്ഥിരീകരിച്ചു. ഒമാന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ട് അരമണിക്കൂറിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ചിത്രവും ഒമാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഏദനിലെ വൃദ്ധസദനത്തില്‍ നിന്ന് ഫാ.ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകളെയുള്‍പ്പെടെ 16 പേരെ വധിച്ചതിനു ശേഷമായിരുന്നു ഇത്. ഇന്ത്യക്കാരിയായ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സിസ്റ്റര്‍ സിസിലി മിഞ്ജിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

തന്നെ മോചിപ്പിക്കാന്‍ ക്രിസ്ത്യന്‍ സഭാ നേതൃത്വമോ കേന്ദ്രസര്‍ക്കാരോ മുന്നോട്ടു വരുന്നില്ലെന്ന് ആരോപിക്കുന്ന ഫാ.ഉഴുന്നാലിലിന്റെ വീഡിയോ കഴിഞ്ഞ ക്രിസ്തുമസിന് യൂട്യൂബില്‍ എത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കോട്ടയം രാമപുരം സ്വദേശിയാണ് ഫാ.ടോം ഉഴുന്നാലില്‍.