തുടര്‍ച്ചയായി ഏഴാം ദിവസവും വര്‍ദ്ധന; പെട്രോള്‍ വില 90 കടന്നു

രാജ്യത്ത് തുടര്ച്ചയായി ഏഴാം ദിവസവും ഇന്ധനവിലയില് വര്ദ്ധന.
 | 
തുടര്‍ച്ചയായി ഏഴാം ദിവസവും വര്‍ദ്ധന; പെട്രോള്‍ വില 90 കടന്നു

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായി ഏഴാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധന. പെട്രോളിന് 29 പൈസയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 90.61 രൂപയായി. കൊച്ചിയില്‍ 88.93 രൂപയാണ് പെട്രോള്‍ വി. രാജ്യമൊട്ടാകെ സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് ഇന്ധനവില.

ഡീസലിന് 33 പൈസയാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്തെ ഡീസല്‍ വില 84.89 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ 83.48 രൂപയാണ് ഡീസല്‍ വില. ലോക്ക് ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ 16 രൂപയുടെ വര്‍ദ്ധനവ് ഇന്ധനവിലയില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.