ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ എടുത്തു കളഞ്ഞു; ഇനി ഇസഡ് പ്ലസ് മാത്രം

ഗാന്ധി കുടുംബത്തിന് നല്കിയിരുന്ന എസ്പിജി സുരക്ഷ എടുത്തു കളഞ്ഞു.
 | 
ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ എടുത്തു കളഞ്ഞു; ഇനി ഇസഡ് പ്ലസ് മാത്രം

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ എടുത്തു കളഞ്ഞു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷയാണ് ഒഴിവാക്കിയത്. ഇനി ഇസഡ് പ്ലസ് സുരക്ഷ മാത്രമേ ഇവര്‍ക്ക് നല്‍കൂ. സിആര്‍പിഎഫ് ജവാന്‍മാരായിരിക്കും ഇവരുടെ സുരക്ഷാച്ചുമതലയിലുണ്ടാകുക. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

എസ്പിജി സുരക്ഷ പിന്‍വലിച്ച വിവരം മന്ത്രാലയം ഗാന്ധി കുടുംബത്തെ അറിയിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഈയിടെ നടത്തിയ വിലയിരുത്തലിന് ശേഷമാണ് നടപടിയെന്നാണ് വിവരം. എസ്പിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തടസം നില്‍ക്കുകയാണെന്ന പരാതി ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതോടെ എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രമാകും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ എസ്പിജി സുരക്ഷയും നേരത്തെ പിന്‍വലിച്ചിരുന്നു.