സദാചാര പോലീസ് യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാട്‌സ് ആപ്പിൽ; മൂന്ന് പേർ അറസ്റ്റിൽ

സംഘം ചേർന്ന് യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലധൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഡിസംബർ 30നായിരുന്നു സംഭവം.
 | 

സദാചാര പോലീസ് യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാട്‌സ് ആപ്പിൽ; മൂന്ന് പേർ അറസ്റ്റിൽ
മുംബൈ:
സംഘം ചേർന്ന് യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലധൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഡിസംബർ 30നായിരുന്നു സംഭവം.

വിജനമായ സ്ഥലത്ത് നിൽക്കുകയായിരുന്ന യുവതിയെയും യുവവിനെയും സദാചാര പോലീസ് ചമഞ്ഞ് സ്ഥലത്തെത്തിയ ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. യുവാവിനെയും സംഘം ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിലുള്ള ഒരാൾ പകർത്തുകയും വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

ഗറില്ലാ വാർഫെയർ എന്ന് അറിയപ്പെടുന്ന സംഘമാണ് സംഭവത്തിന് പിന്നിൽ. സംഘത്തിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്നും മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പങ്കജ് മുണ്ടെ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.