എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ വികാസ് ദുബെ അറസ്റ്റില്‍

ഉത്തര്പ്രദേശില് പോലീസുകാരെ വെടിവെച്ചു കൊന്ന കേസില് കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്.
 | 
എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ വികാസ് ദുബെ അറസ്റ്റില്‍

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പോലീസുകാരെ വെടിവെച്ചു കൊന്ന കേസില്‍ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കാണ്‍പൂരില്‍ 8 പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ഇയാള്‍ മറ്റു നിരവധി കേസുകളിലും പ്രതിയാണ്. ഡിഎസ്പി ദേവേന്ദ്രകുമാര്‍ മിശ്ര ഉള്‍പ്പെടെ എട്ട് പോലീസുകാരാണ് ഇയാളും കൂട്ടാളികളും നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ദുബെയ്ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച രണ്ടര ലക്ഷം രൂപ പിന്നീട് 5 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.

ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് മേഖലയിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം പോലീസ് എത്തിയിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.