ഗാംഗുലിയും കിരൺ ബേദിയും സ്വച്ഛ് ഭാരതിന്റെ പുതിയ അംബാസഡർമാർ

സ്വച്ഛ് ഭാരത് പദ്ധതിയുടെ പുതിയ അംബാസഡർമാരായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ കിരൺ ബേദി, ഹാസ്യതാരം കപിൽ ശർമ്മ എന്നിവരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദ്ദേശിച്ചു. അസിഘട്ടിൽ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി ഇക്കാര്യം പറഞ്ഞത്.
 | 

ഗാംഗുലിയും കിരൺ ബേദിയും സ്വച്ഛ് ഭാരതിന്റെ പുതിയ അംബാസഡർമാർ
വാരണാസി:
സ്വച്ഛ് ഭാരത് പദ്ധതിയുടെ പുതിയ അംബാസഡർമാരായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ കിരൺ ബേദി, ഹാസ്യതാരം കപിൽ ശർമ്മ എന്നിവരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദ്ദേശിച്ചു. അസിഘട്ടിൽ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി ഇക്കാര്യം പറഞ്ഞത്.

പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യ ടുഡെ ഗ്രൂപ്പ് ചീഫ് എഡിറ്റർ അരുൺ പുരി, ക്ലാസിക്കൽ ഡാൻസർ സോണാൽ മാൻസിംഗ്, തെലുങ്കു മാധ്യമ സ്ഥാപനമായ ഈ നാടു ഗ്രൂപ്പ്, ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടസ്, മുംബൈ ഡാബ്ബവാല അസോസിയേഷൻ എന്നി സ്ഥാപനങ്ങളേയും മോഡി ക്ഷണിച്ചിട്ടുണ്ട്.

അസിഘട്ടിലെ വഴികളുടെ ശുചീകരണത്തിനും മോഡി നേതൃത്വം നൽകി. പ്രദേശം മുൻപുള്ളതിനേക്കാൾ വൃത്തിയായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുനിസിപ്പൽ അധികൃതരും സംസ്ഥാന സർക്കാരും ശുചിത്വ പരിപാടി ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.