ജയലളിതയുടെ മരണത്തില്‍ ദുരൂഹത! സംശയനിവാരണം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് ഗൗതമിയുടെ കത്ത്

ജയലളിതയുടെ മരണത്തിലെ ദുരൂഹതകളുണ്ടെങ്കില് അവ നീക്കണമെന്ന് പ്രധാനമന്ത്രി നരോന്ദ് മോഡിക്ക് ഗൗതമിയുടെ കത്ത്. ബ്ലോഗിലാണ് ഗൗതമി ഈ ആവശ്യം ഉന്നയിച്ചത്. ആശുപത്രിയില് പ്രവേശിപ്പിച്ചത് മുതലുളള ചികിത്സ, രോഗം കുറഞ്ഞതായി പുറത്തുവന്ന വാര്ത്തകള്, ഇതിനു പിന്നാലെ പെട്ടെന്നുണ്ടായ മരണം എന്നിവ സംശയാസ്പദമാണെന്നും ഇവക്കു പിന്നിലെ ദുരൂഹതകള് ഇല്ലാതാക്കണമെന്നുമാണ് ഗൗതമി ആവശ്യപ്പെട്ടത്.
 | 

ജയലളിതയുടെ മരണത്തില്‍ ദുരൂഹത! സംശയനിവാരണം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് ഗൗതമിയുടെ കത്ത്

ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളുണ്ടെങ്കില്‍ അവ നീക്കണമെന്ന് പ്രധാനമന്ത്രി നരോന്ദ് മോഡിക്ക് ഗൗതമിയുടെ കത്ത്. ബ്ലോഗിലാണ് ഗൗതമി ഈ ആവശ്യം ഉന്നയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുളള ചികിത്സ, രോഗം കുറഞ്ഞതായി പുറത്തുവന്ന വാര്‍ത്തകള്‍, ഇതിനു പിന്നാലെ പെട്ടെന്നുണ്ടായ മരണം എന്നിവ സംശയാസ്പദമാണെന്നും ഇവക്കു പിന്നിലെ ദുരൂഹതകള്‍ ഇല്ലാതാക്കണമെന്നുമാണ് ഗൗതമി ആവശ്യപ്പെട്ടത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഒട്ടേറെ പ്രമുഖര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും അവര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു. തമിഴ്നാടിന്റെ മുഖ്യമന്ത്രിയും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട നേതാവുമായ അവരുടെ കാര്യങ്ങള്‍ എന്തിനാണ് ഇത്രയധികം രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചത് ഇതിന് പിന്നില്‍ ആരെങ്കിലുമുണ്ടോ തമിഴ്ജനതയ്ക്കിടയില്‍ ഇത്തരം ചോദ്യങ്ങളുണ്ടെന്ന് ഗൗതമി പറയുന്നു.

ജയലളിതയെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും ചോദ്യം ചെയ്യപ്പെടാതെ പോകരുത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്നാണ് കരുതുന്നതെന്നും ഗൗതമി ബ്ലോഗില്‍ പറയുന്നു.