ജിഡിപി വളര്‍ച്ച കുറഞ്ഞു; രണ്ടാം പാദത്തില്‍ നിരക്ക് 4.5 ശതമാനം

രാജ്യത്തിന്റെ ജിഡിപി വളര്ച്ചാ നിരക്ക് താഴ്ന്നു
 | 
ജിഡിപി വളര്‍ച്ച കുറഞ്ഞു; രണ്ടാം പാദത്തില്‍ നിരക്ക് 4.5 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് താഴ്ന്നു. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 4.5 ശതമാനമാണ് ജിഡിപി. ജൂണില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഇത് 5 ശതമാനമായിരുന്നു. രണ്ടാം പാദത്തില്‍ ഇത് 4.7 ശതമാനമായിരിക്കുമെന്നായിരുന്നു റോയിട്ടേഴ്‌സ് സര്‍വേയില്‍ പ്രവചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ജിഡിപി 7 ശതമാനമായിരുന്നു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

ഇത് മൂന്നാം പാദത്തില്‍ 6.6 ശതമാനത്തിലേക്കം അവസാന പാദത്തില്‍ 5.8 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. ജിഡിപി നിരക്കില്‍ തുടര്‍ച്ചയായി ഇടിവാണ് രേഖപ്പെടുത്തുന്നത്. ജിഡിപി നിരക്ക് തുടര്‍ച്ചയായി ഇടിയുന്നത് മാന്ദ്യത്തിന്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്.

എന്നാല്‍ രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ ദൃശ്യമായിരിക്കുന്നത് വളര്‍ച്ചാ മുരടിപ്പാണെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.