ഗ്രാമം ദത്തെടുത്തു; മദ്യം ഉപേക്ഷിക്കണമെന്ന് ഗ്രാമീണരോട് സച്ചിൻ

ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ എം.പിയുമായ സച്ചിൻ തെണ്ടുൽക്കർ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തു. ഗുണ്ടൂർ നഗരത്തിൽ നിന്നും 18 കിലോമീറ്റർ അകലെ പുട്ടമർജു കൻട്രിക എന്ന ഗ്രാമമാണ് സച്ചിൻ ദത്തെടുത്തത്. കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന പദ്ധതിയായ സൻസദ് ഗ്രാം യോജന പ്രകാരമാണ് സച്ചിന്റെ ഏറ്റെടുക്കൽ. ഗ്രാമത്തിന്റെ വികസനത്തിനായി എം.പി. ഫണ്ടിൽ നിന്ന് 2.79 കോടി സച്ചിൻ വിനിയോഗിക്കും.
 | 
ഗ്രാമം ദത്തെടുത്തു; മദ്യം ഉപേക്ഷിക്കണമെന്ന് ഗ്രാമീണരോട് സച്ചിൻ

നെല്ലൂർ:
ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ എം.പിയുമായ സച്ചിൻ തെണ്ടുൽക്കർ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തു. ഗുണ്ടൂർ നഗരത്തിൽ നിന്നും 18 കിലോമീറ്റർ അകലെ പുട്ടമർജു കൻട്രിക എന്ന ഗ്രാമമാണ് സച്ചിൻ ദത്തെടുത്തത്. കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന പദ്ധതിയായ സൻസദ് ഗ്രാം യോജന പ്രകാരമാണ് സച്ചിന്റെ ഏറ്റെടുക്കൽ. ഗ്രാമത്തിന്റെ വികസനത്തിനായി എം.പി. ഫണ്ടിൽ നിന്ന് 2.79 കോടി സച്ചിൻ വിനിയോഗിക്കും.

ഏറ്റെടുക്കലിന്റെ ഭാഗമായി ഗ്രാമത്തിലെത്തിയ സച്ചിന് വൻ സ്വീകരണമാണ് ജനങ്ങൾ നൽകിയത്. ഗ്രാമത്തിന്റെ സമഗ്രമായ വികസനമാണ് താൻ ആഗ്രഹിക്കുന്നതെന്ന് സച്ചിൻ പറഞ്ഞു. സ്വന്തം കുടുംബത്തിന് വേണ്ടി കൂടുതൽ സമയം ചെലവഴിക്കണമെന്നും ഗ്രാമവാസികളോട് സച്ചിൻ ആവശ്യപ്പെട്ടു. എല്ലാവരും മദ്യം ഉപേക്ഷിക്കണം. ഗ്രാമത്തിൽ നിർമ്മിക്കാൻ പോകുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണെമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏകദേശം 400-ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഒരു ഹൈസ്‌കൂളും, വെറ്റിനറി ഹോസ്പിറ്റലും സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പരിശീലന കേന്ദ്രവും ഗ്രാമത്തിൽ നിർമ്മിക്കുമെന്ന് സച്ചിൻ പറഞ്ഞു. പുട്ടമർജുവിനെ വൈഫൈ ഗ്രാമമാക്കുമെന്നും ഇവിടെ കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കുമെന്നും അദ്ദേഹം നാട്ടുകാരെ അറിയിച്ചു.