ഇന്ത്യയിൽ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാനാകുമോ? ഈ വീഡിയോ കാണുക

ഇന്ത്യ ചൊവ്വാ ദൗത്യത്തിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ ചിലത് ഇന്ത്യ പ്രഥമ പരിഗണന നൽകേണ്ടത് ടോയ്ലറ്റുകൾ പണിയാനാണെന്ന് വിമർശിക്കുകയുണ്ടായി. അതിന് തക്കതായ മറുപടി രാജ്യം നൽകുകയും ചെയ്തു. എന്നാൽ അത്തരം വിമർശനങ്ങൾ ഇനി വിദേശികളിൽ നിന്നും ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും നടപടികൾ ഉണ്ടായോ? രാജ്യത്ത് പൊതുസ്ഥലങ്ങളിൽ വേണ്ടത്ര ടോയ്ലറ്റുകൾ ഉണ്ടോ? യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ എന്തെങ്കിലും വഴികളുണ്ടോ? ഇക്കാര്യങ്ങൾ ഡൽഹിയിലെ ഒരു യുട്യൂബ് വീഡിയോ ചാനൽ പരിശോധിച്ചു.
 | 
ഇന്ത്യയിൽ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാനാകുമോ? ഈ വീഡിയോ കാണുക


ന്യൂഡൽഹി:
ഇന്ത്യ ചൊവ്വാ ദൗത്യത്തിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ ചിലത് ഇന്ത്യ പ്രഥമ പരിഗണന നൽകേണ്ടത് ടോയ്‌ലറ്റുകൾ പണിയാനാണെന്ന് വിമർശിക്കുകയുണ്ടായി. അതിന് തക്കതായ മറുപടി രാജ്യം നൽകുകയും ചെയ്തു. എന്നാൽ അത്തരം വിമർശനങ്ങൾ ഇനി വിദേശികളിൽ നിന്നും ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും നടപടികൾ ഉണ്ടായോ? രാജ്യത്ത് പൊതുസ്ഥലങ്ങളിൽ വേണ്ടത്ര ടോയ്‌ലറ്റുകൾ ഉണ്ടോ? യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ എന്തെങ്കിലും വഴികളുണ്ടോ? ഇക്കാര്യങ്ങൾ ഡൽഹിയിലെ ഒരു യുട്യൂബ് വീഡിയോ ചാനൽ പരിശോധിച്ചു.

സ്ത്രീകൾക്ക് പൊതു സ്ഥലത്ത് മൂത്രമൊഴിക്കാൻ സൗകര്യങ്ങൾ ഉണ്ടോ എന്നായിരുന്നു പ്രധാനമായും ഇവർ അന്വേഷിച്ചത്. ഇല്ലെന്ന് മാത്രമല്ല, യാത്ര ചെയ്യുന്ന അവസരങ്ങളിൽ മണിക്കൂറുകളോളം അവർ പിടിച്ചു നിൽക്കേണ്ടതായി വരുന്നു എന്നും സംഘം മനസിലാക്കി. പൊതു സ്ഥലത്ത് മൂത്രമൊഴിക്കാൻ ശ്രമിച്ചാൽ തൊട്ടടുത്തു നിൽക്കുന്ന ആണുങ്ങൾ ഓടി രക്ഷപെടുന്നതിന്റെ വിചിത്രമായ അനുഭവത്തിനും അവർ സാക്ഷികളായി. ചിലർ ചൂടാവുകയും ചെയ്തു. സാമൂഹ്യ പരീക്ഷണത്തിന്റെ ഭാഗമായി വരുന്ന വീഡിയോ പുറത്തുവിട്ടത് വീഡിയോ ഡാഡി എന്ന യുട്യൂബ് ചാനലാണ്.
വീഡിയോ താഴെ കാണാം.