സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 6560 രൂപ

പ്രവാസികള് സ്വര്ണത്തില് നിക്ഷേപം വര്ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
 | 
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 6560 രൂപ

കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് മാത്രം 320 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 3580 രൂപയും പവന് 28640 രൂപയുമായി ഉയര്‍ന്നു. സ്വര്‍ണവിലയിലെ സര്‍വ്വകാല റെക്കോര്‍ഡ് വിലയാണിത്. അതേസമയം കല്യാണ സീസണിലെ സ്വര്‍ണവില വര്‍ദ്ധനവ് ഇരുട്ടടിയാകും. പ്രവാസികള്‍ സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

അതേസമയം ഇന്ത്യയിലെ സ്വര്‍ണവിലയിലുണ്ടാകുന്ന തളര്‍ച്ച ഗള്‍ഫ് വിപണിയെ ശക്തിപ്പെടുത്തും. ഗള്‍ഫില്‍ നിന്ന് വലിയ ലാഭത്തില്‍ സ്വര്‍ണം ലഭിക്കും. നിലവില്‍ ഒരു ഗ്രാമിന് ഇന്ത്യയേക്കാള്‍ 500 രൂപയിലധികം കുറവാണ് ഗള്‍ഫിലെ വില.

രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് നീങ്ങുന്നത് പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് നേരത്തെ സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊംണ്ടുവന്ന സാമ്പത്തിക പോളിസികളാണ് പ്രധാനമായും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.

കാശ്മീര്‍ പ്രശ്‌നവും രൂപയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായിട്ടുണ്ട്. നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കറന്‍സിയാണ് ഏറ്റവും തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നത്. മൂല്യത്തകര്‍ച്ച തുടര്‍ന്നാല്‍ യുഎഇ ദിര്‍ഹത്തിന് 20 രൂപയ്ക്ക് മുകളില്‍ വിനിമയ നിരക്ക് ലഭിച്ചേക്കും. നിലവില്‍ 19.54 രൂപയുടെ ദിര്‍ഹവുമായുള്ള വിനിമയ നിരക്ക്.