ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടുമായി ഗൂഗിള്‍; നിക്ഷേപിക്കുന്നത് 75,000 കോടി രൂപ

ഇന്ത്യക്കു വേണ്ടി 75,000 കോടി രൂപയുടെ ഡിജിറ്റൈസേഷന് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്.
 | 
ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടുമായി ഗൂഗിള്‍; നിക്ഷേപിക്കുന്നത് 75,000 കോടി രൂപ

ഇന്ത്യക്കു വേണ്ടി 75,000 കോടി രൂപയുടെ ഡിജിറ്റൈസേഷന്‍ ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. സിഇഒ സുന്ദര്‍ പിച്ചൈ ആണ് ഈ പ്രഖ്യാപനം നടത്തിയത്. അടുത്ത 5 മുതല്‍ 7 വര്‍ഷത്തിനുള്ളിലായിരിക്കും നിക്ഷേപങ്ങള്‍ നടത്തുക. ഇക്വിറ്റി നിക്ഷേപങ്ങള്‍, പങ്കാളിത്തം മുതലായവയിലൂടെയായിരിക്കും നിക്ഷേപമെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രാദേശിക ഭാഷകളില്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുക, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുക, കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലായിരിക്കും ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.