സംവിധായകന്‍ ഗൗതം മേനോന് കാറപകടത്തില്‍ പരിക്ക്

സംവിധായകന് ഗൗതം മേനോന്റെ കാര് അപകടത്തില്പ്പെട്ടു. മഹാബലിപുരത്തു നിന്ന് ചെന്നൈയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. മുന്നില് പോയ ലോറി അപ്രതീക്ഷിതമായി വെട്ടിത്തിരിഞ്ഞപ്പോള് ഡിവൈഡറിലേക്ക് കാര് പാഞ്ഞു കയറുകയായിരുന്നു. ഗൗതം മേനോന് നിസാര പരിക്കുകള് ഏറ്റു.
 | 

സംവിധായകന്‍ ഗൗതം മേനോന് കാറപകടത്തില്‍ പരിക്ക്

ചെന്നൈ: സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മഹാബലിപുരത്തു നിന്ന് ചെന്നൈയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. മുന്നില്‍ പോയ ലോറി അപ്രതീക്ഷിതമായി വെട്ടിത്തിരിഞ്ഞപ്പോള്‍ ഡിവൈഡറിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നു. ഗൗതം മേനോന് നിസാര പരിക്കുകള്‍ ഏറ്റു.

അദ്ദേഹം അമിത വേഗതയിലായിരുന്നില്ലെന്നും മദ്യപിച്ചിട്ടില്ലായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം കാര്‍ അമിത വേഗതയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.