വീണ്ടും ചൈനീസ് ആപ്പ് നിരോധനം; ഇത്തവണ നിരോധിച്ചത് 43 ആപ്പുകള്‍

ചൈനീസ് ആപ്പുകള്ക്ക് വീണ്ടും നിരോധനം ഏര്പ്പെടുത്തി കേന്ദ്രസര്ക്കാര്
 | 
വീണ്ടും ചൈനീസ് ആപ്പ് നിരോധനം; ഇത്തവണ നിരോധിച്ചത് 43 ആപ്പുകള്‍

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 43 ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകളുടെ എണ്ണം 220 ആയി. ഐടി ആക്ട് 69എ വകുപ്പ് അനുസരിച്ചാണ് നടപടി. രാജ്യത്തിന്റെ പ്രതിരോധത്തിനും സാമൂഹിക സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും വെല്ലുവിളി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

ചൈനീസ് റീട്ടെയില്‍ ഭീമന്‍ ആലിബാബയുടേത് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ പുതിയ നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.