ബിഹാറിൽ റേഷൻ വാങ്ങാൻ സ്മാർട് കാർഡ് വരുന്നു

റേഷൻ വാങ്ങാൻ ഇനി സ്മാർട് കാർഡ്. ബിഹാർ സർക്കാരാണ് ഇത്തരം ഒരു ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. പൊതുവിതരണ സംവിധാനത്തിലൂടെ നൽകേണ്ട റേഷനും മണ്ണെണ്ണയും കരിഞ്ചന്തയിലൂടെ വിൽക്കുന്നതുൾപ്പെടെയുള്ള അഴിമതികൾ അവസാനിപ്പിക്കാനാണിതെന്നാണ് സൂചന.
 | 
ബിഹാറിൽ റേഷൻ വാങ്ങാൻ സ്മാർട് കാർഡ് വരുന്നു

പാറ്റ്‌ന: റേഷൻ വാങ്ങാൻ ഇനി സ്മാർട് കാർഡ്. ബിഹാർ സർക്കാരാണ് ഇത്തരം ഒരു ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. പൊതുവിതരണ സംവിധാനത്തിലൂടെ നൽകേണ്ട റേഷനും മണ്ണെണ്ണയും കരിഞ്ചന്തയിലൂടെ വിൽക്കുന്നതുൾപ്പെടെയുള്ള അഴിമതികൾ അവസാനിപ്പിക്കാനാണിതെന്നാണ് സൂചന. മറ്റ് ചില സംസ്ഥാനങ്ങളിലും വിജയകരമായി പരീക്ഷിക്കപ്പെട്ട ആശയത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പഠിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ഈ വർഷം ഒടുക്കം നിലവിലുള്ള റേഷൻ കാർഡ് വിതരണം അവസാനിക്കും. അതിന് ശേഷം റേഷൻ കാർഡിന് പകരം സ്മാർട് കാർഡ് ഉപയോഗിക്കാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനായി തമിഴ്‌നാടിന്റെയും ചത്തിസ്ഗഡിന്റെയും സ്മാർട് കാർഡ് മോഡലുകൾ പഥിച്ചു വരികയാണെന്നും സിവിൽ സപ്ലൈസ് വകുപ്പിന്റെ സെക്രട്ടറി ബി.പ്രദാൻ പറഞ്ഞു. പദ്ധതി പ്രാവർത്തികമാകുകയാണെങ്കിൽ 8.84 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.