ജിഎസ്ടി 28 ശതമാനം സ്ലാബ് 50 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാക്കി

ജിഎസ്ടിയിലെ ഏറ്റവും ഉയര്ന്ന നിരക്കായ 28 ശതമാനം 50 ഉല്പ്പന്നങ്ങള്ക്ക് മാത്രമായി ചുരുക്കാന് തീരുമാനം. ചോക്കളേറ്റ്, ഷാംപൂ, സൗന്ദര്യവര്ദ്ധക വസ്തുക്കള്, മാര്ബിള്, എനര്ജി ഡ്രിങ്ക്സ്, ഡിയോഡറന്റ്, ഷൂ പോളിഷ്, ഡിറ്റര്ജന്റ് എന്നിവയുള്പ്പെടെയുള്ള കണ്സ്യൂമര് ഉല്പ്പന്നങ്ങളുടെ നിതുതിയാണ് കുറയ്ക്കുന്നത്. 227 ഉല്പ്പന്നങ്ങള് ഈ സ്ലാബില് ഉണ്ടായിരുന്നു. ഇത് 62 ഉല്പ്പന്നങ്ങള്ക്ക് മാത്രമായി ചുരുക്കാന് ശുപാര്ശയുണ്ടായിരുന്നു.
 | 

ജിഎസ്ടി 28 ശതമാനം സ്ലാബ് 50 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാക്കി

ന്യൂഡല്‍ഹി: ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനം 50 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി ചുരുക്കാന്‍ തീരുമാനം. ചോക്കളേറ്റ്, ഷാംപൂ, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മാര്‍ബിള്‍, എനര്‍ജി ഡ്രിങ്ക്‌സ്, ഡിയോഡറന്റ്, ഷൂ പോളിഷ്, ഡിറ്റര്‍ജന്റ് എന്നിവയുള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ നിതുതിയാണ് കുറയ്ക്കുന്നത്. 227 ഉല്‍പ്പന്നങ്ങള്‍ ഈ സ്ലാബില്‍ ഉണ്ടായിരുന്നു. ഇത് 62 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി ചുരുക്കാന്‍ ശുപാര്‍ശയുണ്ടായിരുന്നു.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് 50 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി ചുരുക്കാനുള്ള ശുപാര്‍ശയുണ്ടായത്. കൗണ്‍സില്‍ യോഗത്തിനിടെ ബിഹാര്‍ ധനകാര്യമന്ത്രി സുശീല്‍ മോഡിയാണ് ഇക്കാര്യം അറിയിച്ചത്. പെയിന്റ്, സിമന്റ് തുടങ്ങിയവയ്ക്കും ലക്ഷ്വറി ഉല്‍പ്പന്നങ്ങളായ വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ എന്നിവയ്ക്കും 28 ശതമാനം നികുതി തുടരാനും തീരുമാനമായി.