ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത് മോഡിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു വേണ്ടിയെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തയാഴ്ച നടത്താനിരിക്കുന്ന ഗുജറാത്ത് സന്ദര്ശനം മൂലമാണെന്ന് മുന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് എസ്.വൈ.ഖുറൈഷി. ഹിമാചല് പ്രദേശ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനൊപ്പം ഗുജറാത്തിലെയും തിയതി പ്രഖ്യാപിക്കാമായിരുന്നു. എന്നാല് അടുത്തയാഴ്ച മോഡി നടത്താനിരിക്കുന്ന സന്ദര്ശനത്തില് പെരുമാറ്റച്ചട്ടം ബാധകമാകാതിരിക്കാനാണ് ഇങ്ങനെ ഒരു നീക്കമെന്നാണ സംശയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിര്ഭാഗ്യകരമാണെന്നും ഖുറൈഷി വ്യക്തമാക്കി.
 | 

ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത് മോഡിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു വേണ്ടിയെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തയാഴ്ച നടത്താനിരിക്കുന്ന ഗുജറാത്ത് സന്ദര്‍ശനം മൂലമാണെന്ന് മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറൈഷി. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനൊപ്പം ഗുജറാത്തിലെയും തിയതി പ്രഖ്യാപിക്കാമായിരുന്നു. എന്നാല്‍ അടുത്തയാഴ്ച മോഡി നടത്താനിരിക്കുന്ന സന്ദര്‍ശനത്തില്‍ പെരുമാറ്റച്ചട്ടം ബാധകമാകാതിരിക്കാനാണ് ഇങ്ങനെ ഒരു നീക്കമെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിര്‍ഭാഗ്യകരമാണെന്നും ഖുറൈഷി വ്യക്തമാക്കി.

2018 ജനുവരി അവസാനത്തോടെ ഹിമാചല്‍, ഗുജറാത്ത് നിയമസഭകളുടെ കാലാവധി അവസാനിക്കും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാന്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ല. അടുത്തയാഴ്ച നടത്തുന്ന സന്ദര്‍ശനത്തില്‍ ഭാട്ട് ഗ്രാമത്തിലെ ബൂത്ത്തല ബിജെപി പ്രവര്‍ത്തകരുമായി മോഡി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.

മോഡിക്ക് തെരഞ്ഞെടുപ്പ് റാലി നടത്താന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ വൈകുന്നതെന്ന ആരോപണം കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. 16-ാം തിയതി നടത്തുന്ന സന്ദര്‍ശ