ഹരിയാനയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് പരീക്ഷ മാറ്റിവെക്കാന്‍; പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍

ഗുരുഗ്രാമിലുള്ള റയന് ഇന്റര്നാഷണല് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്ത്ഥി പ്രദ്യുമന് താക്കൂര് കൊലചെയ്യപ്പെട്ടത് പരീക്ഷ മാറ്റി വെക്കാനെന്ന് മൊഴി. പ്രദ്യുമന്റെ കൊലപാതകത്തില് പിടിയിലായ 11-ാം ക്ലാസുകാരനാണ് ഈ മൊഴി നല്കിയത്. സെപ്റ്റംബര് 8-ാം തിയതിയാണ് പ്രദ്യുമനെ ക്ലാസ് മുറിക്ക് സമീപമുള്ള ടോയ്ലെറ്റില് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്.
 | 

ഹരിയാനയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് പരീക്ഷ മാറ്റിവെക്കാന്‍; പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍

ഗുരുഗ്രാം: ഗുരുഗ്രാമിലുള്ള റയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന്‍ താക്കൂര്‍ കൊലചെയ്യപ്പെട്ടത് പരീക്ഷ മാറ്റി വെക്കാനെന്ന് മൊഴി. പ്രദ്യുമന്റെ കൊലപാതകത്തില്‍ പിടിയിലായ 11-ാം ക്ലാസുകാരനാണ് ഈ മൊഴി നല്‍കിയത്. സെപ്റ്റംബര്‍ 8-ാം തിയതിയാണ് പ്രദ്യുമനെ ക്ലാസ് മുറിക്ക് സമീപമുള്ള ടോയ്‌ലെറ്റില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അറസ്റ്റിലായ പതിനൊന്നാം ക്ലാസുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. കടുത്ത ദേഷ്യക്കാരനായ കുട്ടിയുടെ മാനസികനില കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു. കൊലപാതകത്തോട് അനുബന്ധിച്ച് പല തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കൊലയ്ക്ക് ഒരു ദിവസം മുമ്പ് ഒരു കത്തിയുമായി ഈ കുട്ടിയെ കണ്ടിരുന്നതായി ഒരു അധ്യാപകനും നാല് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയിരുന്നു. ഈ കത്തി തന്നെയാണോ കണ്ടെത്തിയതെന്ന കാര്യം സിബിഐ അന്വേഷിക്കുകയാണ്. പരീക്ഷ ഉറപ്പായും മാറ്റിവെക്കുമെന്ന് ഇയാള്‍ മറ്റ് വിദ്യാര്‍ത്ഥികളോട് പറഞ്ഞതായും മൊഴികള്‍ ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. കൊല നടന്നു എന്ന് കരുതുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ടോയ്‌ലെറ്റിലേക്ക് പോയ ഇയാളെ കൊലപാതകത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞിരുന്നു.

എന്നാല്‍ സിബിഐ അന്വേഷണത്തിലാണ് പതിനൊന്നാം ക്ലാസുകാരന്‍ സംശയത്തിന്റെ നിഴലില്‍ വന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കഴുത്തിന് മുറിവേറ്റ പ്രദ്യുമന്‍ ടോയ്‌ലെറ്റിന് വെളിയിലേക്ക് ഇഴഞ്ഞെത്തുന്നത് കാണാമായിരുന്നു. രാവിലെ 8 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദ്യുമന്റെ പിതാവ് കുട്ടിയെ സ്‌കൂളില്‍ വിട്ട് മടങ്ങി അധികനേരം കഴിയുന്നതിനു മുമ്പാണ് സംഭവം.