അജ്ഞാതര്‍ ക്യാമ്പസില്‍ ഒത്തുകൂടുന്നുവെന്ന് പോലീസിനെ അറിയിച്ചിരുന്നു, നടപടിയുണ്ടായില്ലെന്ന് ഐഷെ ഘോഷ്

അജ്ഞാതരായ ആളുകള് ക്യാമ്പസില് സംഘടിക്കുന്നുവെന്ന് പോലീസിന് നേരത്തേ തന്നെ വിവരം നല്കിയിരുന്നുവെന്ന് ജെഎന്യു വിദ്യാര്ത്ഥി യൂണിയന് പ്രസിഡന്റ് ഐഷെ ഘോഷ്.
 | 
അജ്ഞാതര്‍ ക്യാമ്പസില്‍ ഒത്തുകൂടുന്നുവെന്ന് പോലീസിനെ അറിയിച്ചിരുന്നു, നടപടിയുണ്ടായില്ലെന്ന് ഐഷെ ഘോഷ്

ന്യൂഡല്‍ഹി: അജ്ഞാതരായ ആളുകള്‍ ക്യാമ്പസില്‍ സംഘടിക്കുന്നുവെന്ന് പോലീസിന് നേരത്തേ തന്നെ വിവരം നല്‍കിയിരുന്നുവെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ്. ഉച്ചക്ക് ശേഷം 2.30നാണ് പോലീസില്‍ വിളിച്ച് അജ്ഞാതര്‍ സംഘം ചേരുന്നതായി അറിയിച്ചത്. എന്നാല്‍ പോലീസില്‍ നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായില്ലെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐഷെ പറഞ്ഞു. സബര്‍മതി ഹോസ്റ്റല്‍ ആക്രമണത്തില്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റ ഐഷെ ഘോഷ് എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫീസ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളിലായിരുന്നു പ്രതിഷേധം. സമാധാനപരമായി നടന്ന ഈ പരിപാടിക്കിടൊണ് മുഖംമൂടി ധരിച്ചവര്‍ ആക്രമണം അഴിച്ചുവിട്ടത്. മിനിറ്റുകള്‍ക്ക് ശേഷം സബര്‍മിതി ഹോസ്റ്റല്‍ പരിസരത്ത് തങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകുകയായിരുന്നു. തന്നെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഐഷെ ഘോഷ് പറഞ്ഞു.

ആക്രമണത്തിന് വൈസ് ചാന്‍സലറും കുറ്റക്കാരനാണെന്ന് ഐഷെ ഘോഷ് പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരും വിസി രാജിവെക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.