ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് വാങ്ങിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുമായി യുവാവ് കടന്നു

പത്ത് ലക്ഷം രൂപ വിലയുള്ള ഹാര്ലി ഡേവിഡ്സണ് ബൈക്ക് ടെസ്റ്റ് ഡ്രൈവിന് എന്ന പേരില് വാങ്ങിയ യുവാവ് കടന്നുകളഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമില് ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയ രാഹുല് നാഗര് എന്ന് പരിചയപ്പെടുത്തിയ യുവാവാണ് ബൈക്കുമായി കടന്നത്.
 | 

ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് വാങ്ങിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുമായി യുവാവ് കടന്നു

ന്യൂഡല്‍ഹി: പത്ത് ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ടെസ്റ്റ് ഡ്രൈവിന് എന്ന പേരില്‍ വാങ്ങിയ യുവാവ് കടന്നുകളഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയ രാഹുല്‍ നാഗര്‍ എന്ന് പരിചയപ്പെടുത്തിയ യുവാവാണ് ബൈക്കുമായി കടന്നത്.

അജയ് സിങ് എന്നയാള്‍ ഓണ്‍ലൈനിലാണ് ഹാര്‍ലി വില്‍പനയ്ക്ക് വെച്ചത്. ജൂണ്‍ 13ന് നല്‍കിയ പരസ്യം കണ്ട് രാഹുല്‍ വിളിക്കുകയും ബൈക്ക് കാണുന്നതിനായി ഗുരുഗ്രാമില്‍ എത്തുകയുമായിരുന്നു. താന്‍ ആഗ്ര സ്വദേശിയാണെന്നും മാര്‍ബിള്‍ എക്‌സ്‌പോര്‍ട്ട് ബിസിനസാണ് ചെയ്യുന്നതെന്നും ഇയാള്‍ സ്വയം പരിചയപ്പെടുത്തി.

വാഹനത്തിന്റെ സര്‍വീസ് ഹിസ്റ്ററി പരിശോധിക്കുന്നതിനായി ഷോറൂമിലേക്കെത്താന്‍ ഇതിനു ശേഷം രാഹുല്‍ ആവശ്യപ്പെട്ടു. ഇവിടെ വെച്ച് 7 ലക്ഷം രൂപയക്ക് കച്ചവടം ഉറപ്പിച്ചു. 7000 രൂപ അഡ്വാന്‍സും നല്‍കി. പിന്നീട് ടെസ്റ്റ് ഡ്രൈവ് നടത്താന്‍ ബൈക്കുമായി പോയ രാഹുല്‍ മടങ്ങിയെത്തിയില്ല.

ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് അജയ് സിങ് പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം ഫോണ്‍ ഓഫായി. സിസിടിവി ദൃശ്യങ്ങള്‍ എടുത്തതിനു ശേഷം പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അജയ് സിങ്.