കായികതാരങ്ങള്‍ വരുമാനത്തിന്റെ മൂന്നിലൊന്ന് സംസ്ഥാനത്തിനു നല്‍കണമെന്ന് ഹരിയാന സര്‍ക്കാര്‍

കായികതാരങ്ങള് തങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സംസ്ഥാനത്തിന് നല്കണമെന്ന് ഹരിയാന സര്ക്കാരിന്റെ നിര്ദേശം. ഏപ്രില് 30ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ നിര്ദേശമുള്ളത്. സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളര്ച്ചയ്ക്കായാണ് ഈ തുകയെന്നാണ് വിശദീകരണം.
 | 

കായികതാരങ്ങള്‍ വരുമാനത്തിന്റെ മൂന്നിലൊന്ന് സംസ്ഥാനത്തിനു നല്‍കണമെന്ന് ഹരിയാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: കായികതാരങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സംസ്ഥാനത്തിന് നല്‍കണമെന്ന് ഹരിയാന സര്‍ക്കാരിന്റെ നിര്‍ദേശം. ഏപ്രില്‍ 30ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ നിര്‍ദേശമുള്ളത്. സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്കായാണ് ഈ തുകയെന്നാണ് വിശദീകരണം.

മത്സരങ്ങള്‍, പരസ്യങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മൂന്നിലൊന്ന് ഹരിയാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കു നല്‍കണമെന്നാണു നിര്‍ദേശം. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. ക്രിക്കറ്റ് താരങ്ങളില്‍നിന്നു പണം ഈടാക്കുന്നതു മനസിലാക്കാം, എന്നാല്‍ കബഡി, ഗുസ്തി, ബോക്‌സിങ് താരങ്ങളില്‍നിന്നു പണം ഈടാക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഗുസ്തി താരം ഗീത ഫോഗട്ട് പറഞ്ഞു

ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിനു മുന്‍പ് മുതിര്‍ന്ന കായിക താരങ്ങളുടെ ഒരു സമിതി രൂപീകരിച്ച് അഭിപ്രായം തേടേണ്ടതായിരുന്നുവെന്നും താരങ്ങള്‍ പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് പോലും റദ്ദാക്കിയ ഹരിയാന സര്‍ക്കാര്‍ ഗെയിംസ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക വെട്ടിക്കുറച്ചതും വിവാദമായിരുന്നു.