ആറാം നിലയിലെ ഐസോലേഷന്‍ മുറിയില്‍ നിന്ന് ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ വീണുമരിച്ചു

ആശുപത്രി കെട്ടിടത്തിന്റെ ആറാം നിലയിലുള്ള കൊറോണ ഐസോലേഷന് മുറിയില് നിന്ന് ബെഡ്ഷീറ്റുകള് കൂട്ടിക്കെട്ടി രക്ഷപ്പെടാന് ശ്രമിച്ചയാള് വീണ് മരിച്ചു.
 | 
ആറാം നിലയിലെ ഐസോലേഷന്‍ മുറിയില്‍ നിന്ന് ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ വീണുമരിച്ചു

ചണ്ഡീഗഡ്: ആശുപത്രി കെട്ടിടത്തിന്റെ ആറാം നിലയിലുള്ള കൊറോണ ഐസോലേഷന്‍ മുറിയില്‍ നിന്ന് ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ വീണ് മരിച്ചു. കര്‍നാലിലെ കല്‍പന ചൗള മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ 4 മണിക്കാണ് സംഭവമുണ്ടായത്. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക് പാക്കറ്റുകളും കൂട്ടിക്കെട്ടി ജനലിലൂടെ പുറത്തേക്കിട്ട് ഊര്‍ന്നിറങ്ങാനായിരുന്നു ഇയാളുടെ പദ്ധതി.

പാനിപ്പത്ത് സ്വദേശിയായ ഇയാളെ ഒന്നാം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നിലേറെ രോഗങ്ങള്‍ ഉണ്ടായിരുന്ന ഇയാളെ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും ഐസോലേഷനിലേക്ക് അയക്കുകയായിരുന്നു. ഇയാളുടെ പരിശോധനാഫലങ്ങള്‍ ലഭിച്ചിട്ടില്ല. ഐസോലേഷന്‍ വാര്‍ഡുകളിലെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സംഭവമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്നലെ ഡല്‍ഹി എയിംസിന്റെ ട്രോമ സെന്റര്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കോവിഡ് സംശയിക്കുന്നയാളെ ഒടിവുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹരിയാനയില്‍ 84 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാള്‍ രോഗം ബാധിച്ച് മരിച്ചിരുന്നു.