ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനും നീക്കം; പ്രതിഷേധം ശക്തമാകുന്നു

ഹത്രാസില് കൂട്ടബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്കുട്ടിയുടെ ബന്ധുക്കള്ക്ക് നുണപരിശോധന നടത്താന് നീക്കമെന്ന് റിപ്പോര്ട്ട്.
 | 
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനും നീക്കം; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നുണപരിശോധന നടത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഉള്‍്‌പ്പെട്ട പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോളിഗ്രാഫ് ടെസ്റ്റ് നടത്തണമെന്ന് പ്രത്യേകേ അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

കേസുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് പോലീസ് പ്രയോഗിക്കുന്നത്. ഇതിനിടയില്‍ ഇവരെ നുണപരിശോധനയ്ക്ക് കൂടി വിധേയരാക്കാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ പോലീസ് കത്തിച്ചു കളയുകയായിരുന്നു. അന്ത്യകര്‍മങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടായിരുന്നു നടപടി.

സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച എസ്പി, ഡിഎസ്പി എന്നിവര്‍ ഉള്‍പ്പെടെ 5 പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 12-ാം തിയതി എസ്പി ഉള്‍പ്പെടെയുള്ളവരെ ഹൈക്കോടതി വിളിപ്പിച്ചിട്ടുണ്ട്. ഇവര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ പകരം വരുന്ന ഉദ്യോഗസ്ഥരായിരിക്കും കോടതിയില്‍ ഹാജരാവുക. അതുകൊണ്ടു തന്നെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാണ് സസ്‌പെന്‍ഷന്‍ എന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.