യൂബർ ടാക്‌സിക്ക് ഡൽഹി ഹൈക്കോടതിയുടെ അനുമതി

ലൈസൻസിനുവേണ്ടി യൂബർ നൽകിയ അപേക്ഷ തള്ളിയ ഡൽഹി സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഡ്രൈവർ യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയതിനെ തുടർന്ന് യൂബറിന്റെ ലൈസൻസ് റദ്ദാക്കപ്പെട്ടിരുന്നു. വീണ്ടും ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂബർ നൽകിയ അപേക്ഷ കഴിഞ്ഞ മാസമാണ് ഡൽഹി സർക്കാർ തള്ളിയത്.
 | 
യൂബർ ടാക്‌സിക്ക് ഡൽഹി ഹൈക്കോടതിയുടെ അനുമതി

 

ന്യൂഡൽഹി: ലൈസൻസിനുവേണ്ടി യൂബർ നൽകിയ അപേക്ഷ തള്ളിയ ഡൽഹി സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഡ്രൈവർ യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയതിനെ തുടർന്ന് യൂബറിന്റെ ലൈസൻസ് റദ്ദാക്കപ്പെട്ടിരുന്നു. വീണ്ടും ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂബർ നൽകിയ അപേക്ഷ കഴിഞ്ഞ മാസമാണ് ഡൽഹി സർക്കാർ തള്ളിയത്. രാജ്യത്ത് വിവാദത്തിലായ യൂബർ ടാക്‌സി സർവീസിന് ഡൽഹി ഹൈക്കോടതി വിധി ആശ്വാസമായിരിക്കുകയാണ്.

യൂബർ പൂർണമായി നിരോധിക്കുന്നതിന് പകരം സർക്കാരിന് വേണമെങ്കിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി. ഈ നിബന്ധനകൾ പാലിച്ച് യൂബറിന് സർവീസ് നടത്തുകയും ചെയ്യാമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. ആധുനിക മീറ്ററുകൾ, ജി.പി.എസ്, സി.എൻ.ജി ഇന്ധനം എന്നീ പുതിയ ഭേദഗതികൾ പാലിക്കുന്നില്ലെന്ന് കാണിച്ചാണ് സർക്കാർ ലൈസൻസിനുള്ള അപേക്ഷ തള്ളിയത്.