മാനസികവും ശാരീരികവുമായി ചൂഷണം ചെയ്തു; തമിഴ് നടി മായക്കെതിരെ പീഡനാരോപണവുമായി യുവതി രംഗത്ത്

തമിഴ് നടി മായ എസ്. കൃഷ്ണനെതിരെ ഗുരുതര ലൈംഗികാരോപണവുമായി തീയേറ്റര് ആര്ട്ടിസ്റ്റായ യുവതി രംഗത്ത്. മായ പല അവസരത്തിലും തന്നെ ലൈംഗികവും ശാരീരികവുമായി ചൂഷണം ചെയ്തതായി അനന്യ രാമപ്രസാദ് ഫെയ്സ്ബുക്കില് കുറിച്ചു. തമിഴ് സിനിമാ ലോകത്ത് നടക്കുന്ന മീ.ടു ക്യാംപെയിനിന്റെ തുടര്ച്ചയാണ് ഈ ആരോപണവും. രണ്ട് വര്ഷം മുന്പ് മായക്കൊപ്പം താമസിക്കവെയാണ് പീഡനം നേരിട്ടതെന്നും തന്റെ മാതാപിതാക്കളുമായി അകല്ച്ചയ്ക്കും നടി കാരണമായെന്നും അനന്യ പറയുന്നു.
 | 

മാനസികവും ശാരീരികവുമായി ചൂഷണം ചെയ്തു; തമിഴ് നടി മായക്കെതിരെ പീഡനാരോപണവുമായി യുവതി രംഗത്ത്

ചെന്നൈ: തമിഴ് നടി മായ എസ്. കൃഷ്ണനെതിരെ ഗുരുതര ലൈംഗികാരോപണവുമായി തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ യുവതി രംഗത്ത്. മായ പല അവസരത്തിലും തന്നെ ലൈംഗികവും ശാരീരികവുമായി ചൂഷണം ചെയ്തതായി അനന്യ രാമപ്രസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തമിഴ് സിനിമാ ലോകത്ത് നടക്കുന്ന മീ.ടു ക്യാംപെയിനിന്റെ തുടര്‍ച്ചയാണ് ഈ ആരോപണവും. രണ്ട് വര്‍ഷം മുന്‍പ് മായക്കൊപ്പം താമസിക്കവെയാണ് പീഡനം നേരിട്ടതെന്നും തന്റെ മാതാപിതാക്കളുമായി അകല്‍ച്ചയ്ക്കും നടി കാരണമായെന്നും അനന്യ പറയുന്നു.

മഗളിര്‍ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധയായ മായ, രജനികാന്ത് നായകനായ 2.0 വിലും പ്രധാന വേഷം ചെയ്യുന്നുണ്ട്. ആരോപണത്തിന് മായ മറുപടി പറയാന്‍ തയ്യാറായിട്ടില്ല. തീയേറ്ററിലൂടെയാണ് മായയും അഭിനയ രംഗത്ത് എത്തുന്നത്. അനന്യ തീയേറ്ററുമായി ബന്ധപ്പെട്ടാണ് മായയെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം വളര്‍ന്ന് ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയതായും അനന്യ പറയുന്നു. എന്നാല്‍ കുറച്ചുകാലത്തിന് ശേഷം തന്റെ ജീവിതത്തില്‍ അനാവശ്യ അധികാരങ്ങളെടുക്കുകയും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി അനന്യ പറയുന്നു.

പതിനെട്ട് വയസ് മാത്രം പ്രായമുള്ള സമയത്ത് തന്നെ അവരുടെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. പീഡനം തുറന്നു പറയാന്‍ കാരണമായത് കെ.കെ എന്ന വ്യക്തിയാണെന്നും അനന്യ പറയുന്നു. മായ പുറത്താക്കപ്പെട്ട ലിറ്റില്‍ തീയേറ്റര്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് കെ.കെ. താനുമായി ബന്ധം തുടരുന്നതിനിടെ പത്തൊന്‍പത് വയസുകാരനായ അശ്വന്‍ റാം എന്നൊരു തീയേറ്റര്‍ കലാകാരനുമായും മായക്ക് ബന്ധമുണ്ടായിരുന്നതായും അനന്യ പറയുന്നു.

Writing this post is one of the hardest things I’ve had to do because it deals with a horrific and traumatic period in…

Posted by Ananya Ramaprasad on Tuesday, October 30, 2018