മുംബൈയില്‍ കനത്ത മഴ തുടരുന്നു; കാന്തീവലിയില്‍ എക്‌സ്പ്രസ് ഹൈവേയില്‍ മണ്ണിടിച്ചില്‍; വീഡിയോ

വെസ്റ്റേണ് എക്സ്പ്രസ് ഹൈവേയില് കാന്തീവലിയില് ഇന്ന് രാവിലെ മണ്ണിടിച്ചിലുണ്ടായി.
 | 
മുംബൈയില്‍ കനത്ത മഴ തുടരുന്നു; കാന്തീവലിയില്‍ എക്‌സ്പ്രസ് ഹൈവേയില്‍ മണ്ണിടിച്ചില്‍; വീഡിയോ

മണ്‍സൂണ്‍ ശക്തമായതോടെ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ പല പ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങി. രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ മുംബൈ നഗരവും സമീപ പ്രദേശങ്ങളും ദുരിതത്തിലായിരിക്കുകയാണ്. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ കാന്തീവലിയില്‍ ഇന്ന് രാവിലെ മണ്ണിടിച്ചിലുണ്ടായി. ഇതേത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ 7 മണിയോടെയാണ് സംഭവമുണ്ടായത്. ദഹിസാര്‍ മുതല്‍ ബാന്ദ്ര വരെ നീളുന്ന റോഡാണ് ഇത്.

മണ്ണിടിച്ചിലില്‍ ഒരു കാര്‍ അകപ്പെട്ടെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. ഹൈവേയിലേക്ക് വീണ മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

വീഡിയോ കാണാം

Land slide at Kandivali western express highway at Samta Nagar. Exact location is opposite Growels mall at western express highway. Below Times of India office.#mumbairain

Posted by Rajeevan Erikkulam on Tuesday, August 4, 2020