തിരുനെറ്റിയില്‍ വെടിയേറ്റാലും കൂസലില്ലാത്ത നായിക; തമിഴ് സീരിയല്‍ രംഗം വൈറലാകുന്നു

സീരിയലുകള് നിരോധിക്കണമെന്ന ആവശ്യം ശക്തമാകവേ ഗൗരവമായി ചിത്രീകരിച്ച ഒരു തമിഴ് സിനിമയിലെ രംഗം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. സണ് ടിവിയില് പ്രക്ഷേപണം ചെയ്യുന്ന 'ചന്ദ്രലേഖ' എന്ന സീരിയലിലാണ് വില്ലന് കഥാപാത്രത്തിന്റെ വെടി തിരുനെറ്റിക്ക് തന്നെയേറ്റിട്ടും ബോധം മറയുക പോലുമില്ലാതെ നായിക നായകനോട് സംസാരിച്ചുകൊണ്ടിരിക്കുന്ന രംഗമുള്ളത്.
 | 

തിരുനെറ്റിയില്‍ വെടിയേറ്റാലും കൂസലില്ലാത്ത നായിക; തമിഴ് സീരിയല്‍ രംഗം വൈറലാകുന്നു

ചെന്നൈ: സീരിയലുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകവേ ഗൗരവമായി ചിത്രീകരിച്ച ഒരു തമിഴ് സിനിമയിലെ രംഗം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. സണ്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്ന ‘ചന്ദ്രലേഖ’ എന്ന സീരിയലിലാണ് വില്ലന്‍ കഥാപാത്രത്തിന്റെ വെടി തിരുനെറ്റിക്ക് തന്നെയേറ്റിട്ടും ബോധം മറയുക പോലുമില്ലാതെ നായിക നായകനോട് സംസാരിച്ചുകൊണ്ടിരിക്കുന്ന രംഗമുള്ളത്.

ഉദയഭാരതി എന്ന യൂസര്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം 9.2 ലക്ഷം പേരാണ് കണ്ടുകഴിഞ്ഞത്. സാധാരണ തിരുനെറ്റിക്ക് വെടികൊണ്ടാല്‍ ആരും മരിക്കുന്നിടത്താണ് നായിക നായകനോട് സംസാരിക്കുന്നതും കാറില്‍ ആശുപത്രിയിലേക്ക് പോകുന്നതും. ഇതിനിടെ നായകന്‍ നായികയുടെ മുടിയില്‍ മുല്ലപ്പൂ ചൂടിക്കുകയും മൊബൈലില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ കാണുകയും ചെയ്യുന്നുണ്ട്.

വീഡിയോ കാണാം