മെര്‍സല്‍ ഒരു സിനിമ മാത്രമാണെന്ന് കോടതി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളി

മെര്സലിന്റെ സെന്സര് സര്ട്ടിഫിക്കറ്റ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി മദ്രാസ് ഹൈക്കോടതി തള്ളി. അഡ്വ. എ.അശ്വത്ഥമന് നല്കിയ പൊതുതാല്പര്യ ഹര്ജിയാണ് കോടതി തതള്ളിയത്. അതൊരു സിനിമ മാത്രമാണ്, അല്ലാതെ യഥാര്ത്ഥ സംഭവമല്ലെന്ന് കോടതി വിശദീകരിച്ചു.
 | 

മെര്‍സല്‍ ഒരു സിനിമ മാത്രമാണെന്ന് കോടതി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളി

ചെന്നൈ: മെര്‍സലിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അഡ്വ. എ.അശ്വത്ഥമന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തതള്ളിയത്. അതൊരു സിനിമ മാത്രമാണ്, അല്ലാതെ യഥാര്‍ത്ഥ സംഭവമല്ലെന്ന് കോടതി വിശദീകരിച്ചു.

കേന്ദ്രം നടപ്പാക്കിയ ജിഎസ്ടിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നുമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. ചിത്രം തീയേറ്ററിലെത്തിയതു മുതല്‍ ഈ വിഷയത്തില്‍ വിവാദം കത്തുകയാണ്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ ചിത്രത്തില്‍ പരിഹസിക്കുന്നുണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ബിജെപി തമിഴ്‌നാട് പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജന്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദം ആരംഭിച്ചത്. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ വിജയെ ജോസഫ് വിജയ് എന്ന് വിളിക്കുകയും ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ രേഖകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

വര്‍ഗീയമായ ഈ പരാമര്‍ശത്തിന് ജോസഫ് വിജയ് എന്ന ലെറ്റര്‍ ഹെഡില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിജയ് മറുപടി നല്‍കിയത്. യേശു രക്ഷിക്കുന്നു എന്നും ലെറ്റര്‍ ഹെഡില്‍ രേഖപ്പെടുത്തിയിരുന്നു.