താജ് മഹലില്‍ കാവിക്കൊടി ഉയര്‍ത്തി ഹിന്ദുത്വ സംഘടന; വീഡിയോ പുറത്ത്

താജ് മഹലില് കാവിക്കൊടി ഉയര്ത്തി ഹിന്ദുത്വ സംഘടന.
 | 
താജ് മഹലില്‍ കാവിക്കൊടി ഉയര്‍ത്തി ഹിന്ദുത്വ സംഘടന; വീഡിയോ പുറത്ത്

താജ് മഹലില്‍ കാവിക്കൊടി ഉയര്‍ത്തി ഹിന്ദുത്വ സംഘടന. ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് താജ് മഹലിനുള്ളില്‍ പ്രവേശിച്ച് കാവിക്കൊടി ഉയര്‍ത്തിക്കാട്ടിയത്. ഇവരെ ചോദ്യം ചെയ്ത ശേഷം താജ് മഹലിന്റെ കാവല്‍ ചുമതലയുള്ള സിഐഎസ്എഫ് വെറുതെ വിട്ടു. വലതുപക്ഷ സംഘടനയുടെ യുവജന വിഭാഗം പ്രവര്‍ത്തകരാണ് കാവിക്കൊടിയുമായി താജ് മഹലില്‍ പ്രവേശിച്ചത്. ഇവര്‍ താജിനുള്ളില്‍ ഗംഗാജലം തളിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഹിന്ദു ജാഗരണ്‍ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് താക്കൂറിന്റെ നേതൃത്വത്തിലായിരുന്നു കാവിക്കൊടി ഉയര്‍ത്തല്‍ നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. തേജോ മഹാലയ എന്ന ക്ഷേത്രമായിരുന്നു താജ് എന്നും അവിടെ പൂജ നടത്തുന്നതിനാണ് തങ്ങള്‍ പോയതെന്നുമാണ് ഇയാള്‍ പിന്നീട് പറഞ്ഞത്.

2017ല്‍ ബിജെപി നേതാവ് വിനയ് കത്യാര്‍ ആണ് താജ് മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് പറഞ്ഞത്. തേജോ മഹാലയം എന്നായിരുന്നു ക്ഷേത്രത്തിന്റെ പേരെന്നും ശിവലിംഗം ഇതിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും കത്യാര്‍ പറഞ്ഞിരുന്നു. 2008ല്‍ ശിവസേനാ പ്രവര്‍ത്തകര്‍ താജിനുള്ളില്‍ കടന്ന് പൂജകള്‍ നടത്തിയിരുന്നു.