അംബാസഡര്‍ ബ്രാന്‍ഡ് ഇനി പ്യൂഷോയ്ക്ക് സ്വന്തം; ഇന്ത്യയുടെ സ്വന്തം കാര്‍ ബ്രാന്‍ഡ് വിറ്റത് 80 കോടി രൂപയ്ക്ക്

ഇന്ത്യയുടെ വാഹന വിപണിയില് അര നൂറ്റാണ്ടിലേറെ സാന്നിധ്യമറിയിച്ച അംബാസഡറിന്റെ ബ്രാന്ഡ് അന്താരാഷ്ട്ര വാഹന നിര്മാതാവായ പ്യൂഷോയ്ക്ക് വിറ്റു. സി.കെ.ബിര്ള ഗ്രൂപ്പ് കമ്പനിയായ ഹിന്ദുസ്ഥാന് മോട്ടോഴ്സും യൂറോപ്യന് ഭീമനായ പ്യൂഷോയും ഇതു സംബന്ധിച്ചുള്ള കരാറില് ഒപ്പുവെച്ചു. 80 കോടി രൂപയ്ക്കാണ് ബ്രാന്ഡും ലോഗോയും കമ്പനി വിറ്റത്. 2014ല് അംബാസഡര് കാറുകളുടെ നിര്മാണം അവസാനിപ്പിച്ചിരുന്നു. ഒരു കാലത്ത് അധികാരത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതീകമായിരുന്ന അംബി എന്ന വിളിപ്പേരുള്ള അംബാസഡര് പ്യൂഷോ വീണ്ടും നിര്മിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
 | 

അംബാസഡര്‍ ബ്രാന്‍ഡ് ഇനി പ്യൂഷോയ്ക്ക് സ്വന്തം; ഇന്ത്യയുടെ സ്വന്തം കാര്‍ ബ്രാന്‍ഡ് വിറ്റത് 80 കോടി രൂപയ്ക്ക്

കൊല്‍ക്കത്ത: ഇന്ത്യയുടെ വാഹന വിപണിയില്‍ അര നൂറ്റാണ്ടിലേറെ സാന്നിധ്യമറിയിച്ച അംബാസഡറിന്റെ ബ്രാന്‍ഡ് അന്താരാഷ്ട്ര വാഹന നിര്‍മാതാവായ പ്യൂഷോയ്ക്ക് വിറ്റു. സി.കെ.ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സും യൂറോപ്യന്‍ ഭീമനായ പ്യൂഷോയും ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെച്ചു. 80 കോടി രൂപയ്ക്കാണ് ബ്രാന്‍ഡും ലോഗോയും കമ്പനി വിറ്റത്. 2014ല്‍ അംബാസഡര്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ചിരുന്നു. ഒരു കാലത്ത് അധികാരത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതീകമായിരുന്ന അംബി എന്ന വിളിപ്പേരുള്ള അംബാസഡര്‍ പ്യൂഷോ വീണ്ടും നിര്‍മിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

പ്രീമിയര്‍ ഓട്ടോമൊബൈല്‍ ലിമിറ്റഡുമായി സഹകരിച്ച് ഒരിക്കല്‍ ഇന്ത്യന്‍ വാഹന വിപണിയിലിറങ്ങിയ പ്യൂഷോ പക്ഷേ പരാജയം രുചിച്ച് പിന്മാറിയിരുന്നു. അതിനു ശേഷം വീണ്ടുമൊരു രംഗപ്രവേശനത്തിന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സുമായി കമ്പനി കഴിഞ്ഞ മാസം ഒപ്പു വെച്ചു. തമിഴ്‌നാട്ടില്‍ വാഹന നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 700 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ പ്യൂഷോ മുതല്‍ മുടക്കുന്നത്.

പ്രതിവര്‍ഷം ഒരുലക്ഷം വാഹന യൂണിറ്റുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള നിര്‍മാണ യൂണിറ്റാണ് സ്ഥാപിക്കുന്നത്. ഇരു കമ്പനികള്‍ക്കും ഇന്ത്യന്‍ വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനായാണ് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നത്. 1958ല്‍ വാഹന നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ അംബാസഡര്‍ മോഡലുകള്‍ക്ക് മാരുതിയുടെ ചെറുകാറുകളുടെ വരവോടെയാണ് ഇന്ത്യന്‍ റോഡുകളിലെ ശക്തന്‍ എന്ന പദവി നഷ്ടമായത്. പിന്നീട് വിദേശ കാറുകള്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഈ പഴയ പുലിക്ക് ശൗര്യം നഷ്ടപ്പെടുകയായിരുന്നു.