തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡിനെ തള്ളിനീക്കി ബിജെപി നേതാവിന്റെ കാര്‍ നീങ്ങിയത് 300 മീറ്റര്‍

തെറ്റായ ദിശയിലെത്തിയത് തടയാന് ശ്രമിച്ച ഹോംഗാര്ഡുമായി ബിജെപി നേതാവിന്റെ കാര് നീങ്ങിയത് 300 മീറ്റര്.
 | 
തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡിനെ തള്ളിനീക്കി ബിജെപി നേതാവിന്റെ കാര്‍ നീങ്ങിയത് 300 മീറ്റര്‍

തെറ്റായ ദിശയിലെത്തിയത് തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡുമായി ബിജെപി നേതാവിന്റെ കാര്‍ നീങ്ങിയത് 300 മീറ്റര്‍. ഹരിയാനയിലെ റെവാഡിയിലാണ് സംഭവമുണ്ടായത്. സതീഷ് ഖോഡ എന്ന ബിജെപി നേതാവിന്റെ കാറാണ് ഹോംഗാര്‍ഡിനെ വലിച്ചിഴച്ചത്. റോഡില്‍ തെറ്റായ ദിശയിലെത്തിയ കാര്‍ ഹോം ഗാര്‍ഡ് ആയ മോനു യാദവ് തടഞ്ഞു. ഇത് സതീഷ് ഖോഡയുടെ കാറാണെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞതെന്ന് മോനു യാദവ് പറഞ്ഞു.

തെറ്റായ ദിശയിലാണ് കാര്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ തന്നെ തല്ലുകയും കാര്‍ മുന്നോട്ട് എടുക്കുകയുമായിരുന്നുവെന്നും യാദവ് വിശദീകരിച്ചു. സതീഷ് ഖോഡയും ഈ സമയത്ത് കാറിനുള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ മനപൂര്‍വം സൃഷ്ടിച്ച ഒരു സംഭവമായിരുന്നില്ല അതെന്നാണ് ഖോഡ പറഞ്ഞത്.

വാഹനം തെറ്റായ ദിശയിലായിരുന്നുവെന്ന് ഡ്രൈവറും സമ്മതിച്ചു. അപ്പോള്‍ ഒരു ഓഫീസര്‍ തടഞ്ഞു. അദ്ദേഹത്തോട് താന്‍ ക്ഷമ ചോദിച്ചിട്ടും മാറാന്‍ തയ്യാറായില്ല. അതിനാലാണ് കാര്‍ മുന്നോട്ട് ഓടിച്ചതെന്നും താന്‍ തെറ്റു സമ്മതിക്കുന്നുവെന്നും കാര്‍ ഡ്രൈവര്‍ പറഞ്ഞു.