ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ മരിച്ചു

കാര്ഗില് യുദ്ധത്തില് മരിച്ച ജവാന്റെ ഭാര്യ ചികിത്സ നിഷേധിക്കപ്പെട്ടത് മൂലം മരിച്ചു. ആധാര് കാര്ഡ് ഇല്ലാത്തതിനാല് അമ്മയ്ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് മകന് പവന് കുമാര് ആരോപിച്ചു. ഹരിയാനയിലെ സോണിപഥിലാണ് സംഭവമുണ്ടായത്. ഒരു സ്വകാര്യാശുപത്രിയില് ചികിത്സ തേടിയ 55കാരിയായ ശകുന്തളാദേവിക്കാണ് ചികിത്സ നല്കാന് ആശുപത്രി തയ്യാറാകാതിരുന്നത്.
 | 

ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ മരിച്ചു

ചണ്ഡീഗഡ്: കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്റെ ഭാര്യ ചികിത്സ നിഷേധിക്കപ്പെട്ടത് മൂലം മരിച്ചു. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അമ്മയ്ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് മകന്‍ പവന്‍ കുമാര്‍ ആരോപിച്ചു. ഹരിയാനയിലെ സോണിപഥിലാണ് സംഭവമുണ്ടായത്. ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയ 55കാരിയായ ശകുന്തളാദേവിക്കാണ് ചികിത്സ നല്‍കാന്‍ ആശുപത്രി തയ്യാറാകാതിരുന്നത്.

ഇസിഎച്ച്എസ് പദ്ധതിയനുസരിച്ച് ആശുപത്രിയില്‍ ചികിത്സക്ക് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഫോണിലുണ്ടായിരുന്ന ആധാറിന്റെ ഫോട്ടോ കാണിച്ചെങ്കിലും ഒറിജിനല്‍ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ആധാര്‍ ഇല്ലെങ്കില്‍ ആശുപത്രി പരിസരം വിട്ട് പോകണമെന്ന് മാനേജ്‌മെന്റ് പ്രതിനിധിയായ സ്ത്രീ ആവശ്യപ്പെട്ടുവെന്നും പവന്‍ കുമാര്‍ പറഞ്ഞു. ശകുന്തളാ ദേവിക്ക് ഹൃദ്രോഗവും തോണ്ടയില്‍ കാന്‍സറുമുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മകനും മറ്റൊരു ബന്ധുവും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി ചികിത്സ നല്‍കാന്‍ തയ്യാറാകാതിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ മരിക്കുകയായിരുന്നു.