സാരിയഴിക്കാന്‍ ശ്രമിച്ച മാനേജര്‍ക്കെതിരെ പരാതിപ്പെട്ടു; യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി ഫൈവ്സ്റ്റാര്‍ ഹോട്ടല്‍

സാരിയില് പിടിച്ചു വലിച്ച് അപമാനിക്കാന് ശ്രമിച്ച മാനേജര്ക്കെതിരെ പരാതി നല്കിയ യുവതിയെ ഫൈവ്സ്റ്റാര് ഹോട്ടല് മാനേജ്മെന്റ് ജോലിയില് നിന്ന് പിരിച്ചു വിട്ടു. ന്യൂഡല്ഹി വിമാനത്താവളത്തിനു സമീപമുള്ള പ്രൈഡ് പ്ലാസ ഹോട്ടലില് മൂന്നാഴ്ച മുമ്പാണ് ഇവര്ക്കെതിരെ ആക്രമണമുണ്ടായത്. തന്റെ സാരിയില് പിടിച്ച് വലിച്ച് ലൈംഗികാതിക്രമത്തിനു തുനിഞ്ഞ സെക്യൂരിറ്റി മാനേജര്ക്കെതിരെ ഇവര് പരാതി നല്കിയിരുന്നു. ഇന്നലെയാണ് ഇവരെ ജോലിയില് നിന്ന് പിരിച്ചുവിട്ടുകൊണ്ട് എച്ച്ആര് വിഭാഗം നോട്ടീസ് നല്കിയത്.
 | 

സാരിയഴിക്കാന്‍ ശ്രമിച്ച മാനേജര്‍ക്കെതിരെ പരാതിപ്പെട്ടു; യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി ഫൈവ്സ്റ്റാര്‍ ഹോട്ടല്‍

ന്യൂഡല്‍ഹി: സാരിയില്‍ പിടിച്ചു വലിച്ച് അപമാനിക്കാന്‍ ശ്രമിച്ച മാനേജര്‍ക്കെതിരെ പരാതി നല്‍കിയ യുവതിയെ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ന്യൂഡല്‍ഹി വിമാനത്താവളത്തിനു സമീപമുള്ള പ്രൈഡ് പ്ലാസ ഹോട്ടലില്‍ മൂന്നാഴ്ച മുമ്പാണ് ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്. തന്റെ സാരിയില്‍ പിടിച്ച് വലിച്ച് ലൈംഗികാതിക്രമത്തിനു തുനിഞ്ഞ സെക്യൂരിറ്റി മാനേജര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് എച്ച്ആര്‍ വിഭാഗം നോട്ടീസ് നല്‍കിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എടുക്കാന്‍ സഹായിച്ച സഹപ്രവര്‍ത്തകനെയും പുറത്താക്കി. 33കാരിയായ യുവതി ഗസ്റ്റ് റിലേഷന്‍സില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ആക്രമണം വ്യക്തമാണ്. ആക്രമണം നടക്കുന്ന സമയത്ത് സ്ത്രീയുടെ മേലുദ്യോഗസ്ഥനും അവിടെയുണ്ടായിരുന്നു. ആക്രമണത്തില്‍ പ്രതികരിക്കാതിരുന്ന ഇയാളെയും സെക്യൂരിറ്റി മാനേജരെയും സസ്‌പെന്‍ഡ് ചെയ്തതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സെക്യൂരിറ്റി മാനേജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ജന്മദിനത്തിലാണ് സംഭവമുണ്ടായതെന്ന് യുവതി വിശദീകരിച്ചു. തന്റെ ക്യാബിനിലേക്ക് വിളിച്ച സെക്യൂരിറ്റി മാനേജര്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്ത് എന്ത് സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചു. ഇരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചപ്പോള്‍ സാരിയില്‍ പിടിച്ച് വലിച്ച് അടുപ്പിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ജീവനക്കാരനോട് പുറത്തുപോകാനും മാനേജര്‍ ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമത്തിനാണ് മാനേജര്‍ ശ്രമിച്ചതെന്ന് യുവതി പറയുന്നു. അയാള്‍ക്കൊപ്പം ഹോട്ടലില്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ വ്യക്തമാക്കി. എച്ച്ആര്‍ വിഭാഗത്തില്‍ അന്ന് രാത്രിതന്നെ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഭര്‍ത്താവ് പറഞ്ഞതനുസരിച്ചാണ് ഓഗസ്റ്റ് 1ന് പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കി

വീഡിയോ കാണാം