മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന് മതപഠനശാലയുടെ ഫത്വ

മുസ്ലീങ്ങള് ചെമ്മീന് കഴിക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ച് മതപഠനശാല. ഹൈദരാബാദില് പ്രവര്ത്തിക്കുന്ന ജാമിയ നിസാമിയ എന്ന ഡീംഡ് യൂണിവേഴ്സിറ്റിയാണ് ഭക്ഷണത്തിനു മേല് നിയന്ത്രണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 | 

മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന് മതപഠനശാലയുടെ ഫത്വ

ഹൈദരാബാദ്: മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ച് മതപഠനശാല. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ എന്ന ഡീംഡ് യൂണിവേഴ്‌സിറ്റിയാണ് ഭക്ഷണത്തിനു മേല്‍ നിയന്ത്രണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചെമ്മീന്‍ പ്രാണി വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണെന്നും മത്സ്യമല്ലെന്നുമാണ് ജാമിയ നിസാമിയയുടെ കണ്ടെത്തല്‍. ഇന്ത്യയിലെ മുസ്ലീങ്ങള്‍ അതുകൊണ്ടുതന്നെ ചെമ്മീന്‍ കഴിക്കുന്നത് ഉചിതമല്ല. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഇത് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഫത്വ പറയുന്നു.

ജാമിയ നിസാമിയയിലെ പ്രധാന മുഫ്തിയായ മുഹമ്മദ് അസീമുദ്ദീനാണ് ഈ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.