ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം; ഹൈദരബാദിൽ എഞ്ചിനിയർ പിടിയിൽ

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിന് ഇറാഖിലേക്ക് പോകാൻ ശ്രമിച്ച യുവ എഞ്ചിനീയർ ഹൈദരാബാദിൽ പിടിയിൽ. ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത ബസാർഘട്ട് സ്വദേശിയായ സൽമാൻ മൊയീനുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. കൗണ്ടർ ഇന്റലിജൻസ് സംഘം രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
 | 

ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം; ഹൈദരബാദിൽ എഞ്ചിനിയർ പിടിയിൽ
ഹൈദരാബാദ്:
ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരുന്നതിന് ഇറാഖിലേക്ക് പോകാൻ ശ്രമിച്ച യുവ എഞ്ചിനീയർ ഹൈദരാബാദിൽ പിടിയിൽ. ഹൂസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദമെടുത്ത ബസാർഘട്ട് സ്വദേശിയായ സൽമാൻ മൊയീനുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. കൗണ്ടർ ഇന്റലിജൻസ് സംഘം രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.

ദുബൈയിലുള്ള കൂട്ടുകാരി നിക്കി ജോസഫിനെ കാണാനും പിന്നീട് അവരുമൊത്ത് തുർക്കി വഴി സിറിയയിലേക്ക് കടക്കാനുമാണ് ഇയാൾ പദ്ധതിയിട്ടതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച് കൊണ്ടുള്ള ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.