‘ആ വേദന എനിക്കറിയാം’; ക്യാന്‍സര്‍ ബാധിതനായ സഞ്ജയ് ദത്തിന് രോഗമുക്തി ആശംസിച്ച് യുവ്‌രാജ് സിങ്

ശ്വാസകോശാര്ബുദം സ്ഥിരീകരിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്ന് ആശംസിച്ച് ക്രിക്കറ്റ് താരം യുവ്രാജ് സിങ്.
 | 
‘ആ വേദന എനിക്കറിയാം’; ക്യാന്‍സര്‍ ബാധിതനായ സഞ്ജയ് ദത്തിന് രോഗമുക്തി ആശംസിച്ച് യുവ്‌രാജ് സിങ്

ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്ന് ആശംസിച്ച് ക്രിക്കറ്റ് താരം യുവ്‌രാജ് സിങ്. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് യുവി ആശംസ അറിയിച്ചത്. നിങ്ങള്‍ ഒരു പോരാളിയാണ്. എപ്പോഴും അത് അങ്ങനെതന്നെ ആയിരിക്കും. ആ വേദന എനിക്ക് അറിയാം. ആ കടുത്ത ഘട്ടത്തെ അതിജീവിക്കാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടെന്നും അറിയാം. വളരെ വേഗത്തില്‍ രോഗം ഭേദമാകാനുള്ള പ്രാര്‍ത്ഥനകളും ആശംസകളും എന്ന് സഞ്ജയ് ദത്തിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ യുവരാജ് കുറിച്ചു.

2012ല്‍ ശ്വാസകോശ ക്യാന്‍സറിന് യുവരാജ് സിങ് ചികിത്സ തേടിയിരുന്നു. രോഗമുക്തി നേടിയ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ താരം പിന്നീട് 2019ലാണ് വിരമിച്ചത്. ഇന്നലെയാണ് ചികിത്സക്കായി താന്‍ ജോലിയില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയാണെന്ന് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തത്. നെഞ്ചിലെ അസ്വസ്ഥതകളെ തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ആയതിന് ശേഷമാണ് താരം ആരാധകര്‍ക്കായി ട്വീറ്റ് ചെയ്തത്. കോവിഡ് പരിശോധനയില്‍ രോഗമില്ലെന്ന് വ്യക്തമായതായി ഓഗസ്റ്റ് 8ന് താരം അറിയിച്ചിരുന്നു.

പിന്നീടാണ് 61കാരനായ ദത്തിന് ക്യാന്‍സര്‍ ആണെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. സ്റ്റേജ്-3 ശ്വാസകോശ ക്യാന്‍സറാണ് ഇദ്ദേഹത്തിനെന്നാണ് വിവരം. താരം ഉടന്‍ തന്നെ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും.