വിരാട് കോഹ്ലിയെ ബാറ്റ് ചെയ്യാന്‍ പഠിപ്പിച്ചത് താനാണെന്ന് വിവാദ ആള്‍ദൈവം

ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലിയെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് പഠിപ്പിച്ചത് താനാണെന്ന് വിവാദ ആള്ദൈവും ദേര സച്ച സൗദ സ്ഥാപകനുമായ ഗുര്മീത് രാംറഹിം ഇന്സാന്. പേശികള് ശക്തമാക്കുന്നതിന് കോഹ്ലി തന്റെ സഹായം ചോദിച്ചെന്നും താന് അതിനായുള്ള 'ഗുരുമന്ത്രങ്ങള്' നല്കിയെന്നുമാണ് ഒരു ഓണ്ലൈന് പോര്ട്ടലിന് നല്കിയ അഭിമുഖത്തില് ഗുര്മീത് അവകാശപ്പെട്ടത്. അടുത്തടുത്തുള്ള നാല് മത്സരങ്ങളില് ഡബിള് സെഞ്ചുറി നേടി അപൂര്വ നേട്ടം കോഹ്ലി സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് വിചിത്രമായ അവകാശവാദവുമായി ഇയാള് രംഗത്തെത്തിയത്.
 | 

വിരാട് കോഹ്ലിയെ ബാറ്റ് ചെയ്യാന്‍ പഠിപ്പിച്ചത് താനാണെന്ന് വിവാദ ആള്‍ദൈവം

ഹരിയാന: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് പഠിപ്പിച്ചത് താനാണെന്ന് വിവാദ ആള്‍ദൈവും ദേര സച്ച സൗദ സ്ഥാപകനുമായ ഗുര്‍മീത് രാംറഹിം ഇന്‍സാന്‍. പേശികള്‍ ശക്തമാക്കുന്നതിന് കോഹ്ലി തന്റെ സഹായം ചോദിച്ചെന്നും താന്‍ അതിനായുള്ള ‘ഗുരുമന്ത്രങ്ങള്‍’ നല്‍കിയെന്നുമാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ഗുര്‍മീത് അവകാശപ്പെട്ടത്. അടുത്തടുത്തുള്ള നാല് മത്സരങ്ങളില്‍ ഡബിള്‍ സെഞ്ചുറി നേടി അപൂര്‍വ നേട്ടം കോഹ്ലി സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് വിചിത്രമായ അവകാശവാദവുമായി ഇയാള്‍ രംഗത്തെത്തിയത്.

ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍, യൂസഫ് പത്താന്‍ എന്നിവരും തന്നില്‍ നിന്ന് ഉപദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും ഗുര്‍മീത് പറഞ്ഞു. ഗുര്‍മീതിനൊപ്പം വിരാട് കോഹ്ലി ഇരിക്കുന്ന ചിത്രങ്ങള്‍ ഇതിനു മുമ്പ് പുറത്തു വന്നിട്ടുണ്ട്. കോഹ്ലി, ധവാന്‍, നെഹറ എന്നിവര്‍ ഗുര്‍മീത് നയിക്കുന്ന ധ്യാന ക്ലാസില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

നിരവധി ഭക്തര്‍ ആരാധിക്കുന്ന ആള്‍ദൈവമാണെങ്കിലും സ്വന്തമായി സിനിമ നിര്‍മിച്ച് നായകനായി അഭിനയിക്കുകയും മ്യൂസിക് വീഡിയോകളില്‍ പ്രത്യേക വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് ഗുര്‍മീത് രാം റഹിം ഇന്‍സാന്‍.