ഭാര്യയുടെ ഫെയിസ്ബുക്ക് പ്രൊഫൈലില്‍ മോശം കമന്റിട്ടയാള്‍ക്ക് മലയാളി കളക്ടറുടെ മര്‍ദ്ദനം; വീഡിയോ

ഭാര്യയുടെ പ്രൊഫൈലില് മോശം കമന്റിട്ടയാളെ പോലീസ് സ്റ്റേഷനില് മര്ദ്ദിച്ച് മലയാളിയായ കളക്ടര്. ബംഗാളിലെ അലിപുര്ദാറില് കളക്ടറായ നിഖില് നിര്മ്മലാണ് യുവാവിനെ പോലീസുകാര്ക്ക് മുന്നിലിട്ട് തല്ലിയത്. ഫലാകട പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. എസ്ഐ സൗമ്യജിത് റായിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറും ഭാര്യയും യുവാവിനെ മര്ദ്ദിച്ചത്. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
 | 
ഭാര്യയുടെ ഫെയിസ്ബുക്ക് പ്രൊഫൈലില്‍ മോശം കമന്റിട്ടയാള്‍ക്ക് മലയാളി കളക്ടറുടെ മര്‍ദ്ദനം; വീഡിയോ

കൊല്‍ക്കത്ത: ഭാര്യയുടെ പ്രൊഫൈലില്‍ മോശം കമന്റിട്ടയാളെ പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച് മലയാളിയായ കളക്ടര്‍. ബംഗാളിലെ അലിപുര്‍ദാറില്‍ കളക്ടറായ നിഖില്‍ നിര്‍മ്മലാണ് യുവാവിനെ പോലീസുകാര്‍ക്ക് മുന്നിലിട്ട് തല്ലിയത്. ഫലാകട പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. എസ്‌ഐ സൗമ്യജിത് റായിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറും ഭാര്യയും യുവാവിനെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

പോലീസുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തന്റെ അധികാര പരിധിയില്‍ തനിക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് വിചാരിക്കുന്നുണ്ടോ എന്നാണ് യുവാവിനോട് നിഖില്‍ ചോദിക്കുന്നത്. ഇനി ഇങ്ങനെയുണ്ടായാല്‍ വീട്ടില്‍ കയറി കൊല്ലുമെന്നും കളക്ടര്‍ ഭീഷണിപ്പെടുത്തുന്നു. മര്‍ദ്ദിക്കുമ്പോള്‍ പോലീസ് കളക്ടറെ തടയാന്‍ ശ്രമിക്കുന്നില്ല.

പരാതിയില്ലാതെയാണ് യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസും നിഖില്‍ നിര്‍മ്മലും പ്രതികരിച്ചിട്ടില്ല.

വീഡിയോ കാണാം