കാര്‍ സ്വന്തമായുള്ളവര്‍ക്ക് ഇനി എല്‍പിജി സബ്‌സിഡി കിട്ടില്ല; പദ്ധതിയുമായി കേന്ദ്രം

സ്വന്തമായി കാറുള്ളവര്ക്ക് ഇനിമുതല് പാചകവാതക സബ്സിഡി ലഭിക്കില്ല. കാറുള്ളവരുടെ സബ്സിഡി നിര്ത്തലാക്കാനുള്ള നീക്കം കേന്ദ്രസര്ക്കാര് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില് ചിലയിടങ്ങളിലെ ആര്ടിഒ ഓഫീസുകളില് നിന്നും കാറുടമകളുടെ വിവരങ്ങള് ശേഖരിച്ചു വരികയാണെന്നാണ് വിവരം.
 | 

കാര്‍ സ്വന്തമായുള്ളവര്‍ക്ക് ഇനി എല്‍പിജി സബ്‌സിഡി കിട്ടില്ല; പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവര്‍ക്ക് ഇനിമുതല്‍ പാചകവാതക സബ്‌സിഡി ലഭിക്കില്ല. കാറുള്ളവരുടെ സബ്‌സിഡി നിര്‍ത്തലാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ചിലയിടങ്ങളിലെ ആര്‍ടിഒ ഓഫീസുകളില്‍ നിന്നും കാറുടമകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നാണ് വിവരം.

രണ്ടും മൂന്നും കാറുകള്‍ സ്വന്തമായുള്ളവര്‍ക്ക് പോലും ഗ്യാസ് സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. 10 ലക്ഷത്തിനു മേല്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളം നേരത്തേ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനായി പാന്‍കാര്‍ഡ്, മൊബൈല്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ പെട്രോളിയം മന്ത്രാലയം ആദായനികുതി വകുപ്പില്‍ നിന്ന് ശേഖരിച്ചിരുന്നു.

സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു. ഏകദേശം 251.1 മില്യണ്‍ ഗാര്‍ഹിക എല്‍.പി.ജി കണക്ഷനുകളാണ് രാജ്യത്തുള്ളത്. ഇവ പരിശോധിക്കുന്നത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.