ഐഐപിഎം മാനേജ്‌മെന്റ് കോഴ്‌സുകൾ ഒക്ടോബറിൽ അവസാനിപ്പിക്കുന്നു

അരിന്ധം ചൗധരിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെന്റ് പഠന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ് (ഐഐപിഎം) ഒക്ടോബറോടെ തങ്ങളുടെ ക്യാംപസുകൾ അടച്ചു പൂട്ടുന്നു. തങ്ങളുടെ മാനേജ്മെന്റ് കോഴി്സുകളിലേക്ക് ഇനി പ്രവേശനം ക്ഷണിക്കുന്നില്ലെന്ന് ഐഐപിഎം ഔദ്യോഗികമായി അറിയിച്ചു.
 | 
ഐഐപിഎം മാനേജ്‌മെന്റ് കോഴ്‌സുകൾ ഒക്ടോബറിൽ അവസാനിപ്പിക്കുന്നു

 

ന്യൂഡൽഹി: അരിന്ധം ചൗധരിയുടെ ഉടമസ്ഥതയിലുള്ള മാനേജ്‌മെന്റ് പഠന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് (ഐഐപിഎം) ഒക്ടോബറോടെ തങ്ങളുടെ ക്യാംപസുകൾ അടച്ചു പൂട്ടുന്നു. തങ്ങളുടെ മാനേജ്‌മെന്റ് കോഴി്‌സുകളിലേക്ക് ഇനി പ്രവേശനം ക്ഷണിക്കുന്നില്ലെന്ന് ഐഐപിഎം ഔദ്യോഗികമായി അറിയിച്ചു. വിവാദ ബിസിനസ് സ്‌കൂളിന്റെ സെന്ററുകൾ അടച്ചു പൂട്ടണമെന്ന് ഉത്തരവ് ലഭിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. ഡൽഹി സെന്ററിൽ മാത്രമായി ഇനി ഐഐപിഎമ്മിന്റെ പ്രവർത്തനങ്ങൾ ഒതുങ്ങും.

ഗവേഷണ, പരിശീലന സ്ഥാപനമായി ഡൽഹി സെന്റർ തുടരുമെന്നാണ് സൂചന. മറ്റു സ്ഥാപനങ്ങളുമായി സാങ്കേതിക സഹകരണത്തിനും പദ്ധതിയുണ്ട്. സംരംഭകത്വത്തിൽ പുതിയ കോഴ്‌സും തുടങ്ങിയേക്കും. എന്നാൽ സ്ഥാപനം അടച്ചു പൂട്ടുന്നത് അവസാന വർഷ വിദ്യാർത്ഥികളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. മേഘാലയയിലെ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നാണ് ഇവർക്കുള്ള സർട്ടിഫിക്കുകൾ ലഭിക്കേണ്ടത്. ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായേക്കും.