ശുചിമുറിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഐഐടി മദ്രാസ് അധ്യാപകന്‍ അറസ്റ്റില്‍

ശുചിമുറിയില് കയറിയ ഗവേഷണ വിദ്യാര്ത്ഥിനിയുടെ ദൃശ്യങ്ങള് പകര്ത്തിയ ഐഐടി അധ്യാപകന് അറസ്റ്റില്.
 | 
ശുചിമുറിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഐഐടി മദ്രാസ് അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: ശുചിമുറിയില്‍ കയറിയ ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഐഐടി അധ്യാപകന്‍ അറസ്റ്റില്‍. ചെന്നൈ ഐഐടിയിലെ എയറോസ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും റിസര്‍ച്ച് ഗൈഡുമായ ശുഭം ബാനര്‍ജിയാണ് പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

ശുചിമുറിയുടെ ഭിത്തിയില്‍ സംശയകരമായ ഒരു ദ്വാരം കണ്ടെത്തിയ വിദ്യാര്‍ത്ഥിനി ശുഭം ബാനര്‍ജി ആ ദ്വാരത്തിലൂടെ തന്റെ ദൃശ്യം പകര്‍ത്തുന്നതാണ് കണ്ടതെന്ന് പറഞ്ഞു. ഈ വിവരം വിദ്യാര്‍ത്ഥിനി പിന്നീട് പോലീസില്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.

ഫോണില്‍ നിന്ന് ദൃശ്യങ്ങളൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.