യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി; ശരീരത്തില്‍ 27 വെട്ടുകള്‍

മുംബൈ: മഹാരാഷ്ട്രയില് യുവാവിനെ 11 പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തി. മുംബൈക്ക് സമീപം ധൂലെയില് ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. റഫീഖുദ്ദീന് (33) എന്ന ഗുണ്ടയാണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്. റോഡരികിലെ തട്ടുകടയില് നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോളാണ് റഫീഖുദ്ദീന് ആക്രമണത്തിന് ഇരയാകുന്നത്. വാളുകളുമായെത്തിയ സംഘം ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. 27 വെട്ടുകള് ഇയാള്ക്ക് ഏറ്റുവെന്ന് പോലീസ് അറിയിച്ചു. ഒരു അക്രമി റഫീഖുദ്ദീന്റെ തലയില് തുടര്ച്ചയായി വെട്ടുന്നത് വീഡിയോയില് വ്യക്തമാണ്. സംഭവത്തില് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗുണ്ടാസംഘങ്ങളുടെ
 | 

യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി; ശരീരത്തില്‍ 27 വെട്ടുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ യുവാവിനെ 11 പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തി. മുംബൈക്ക് സമീപം ധൂലെയില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. റഫീഖുദ്ദീന്‍ (33) എന്ന ഗുണ്ടയാണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

റോഡരികിലെ തട്ടുകടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോളാണ് റഫീഖുദ്ദീന്‍ ആക്രമണത്തിന് ഇരയാകുന്നത്. വാളുകളുമായെത്തിയ സംഘം ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. 27 വെട്ടുകള്‍ ഇയാള്‍ക്ക് ഏറ്റുവെന്ന് പോലീസ് അറിയിച്ചു.

ഒരു അക്രമി റഫീഖുദ്ദീന്റെ തലയില്‍ തുടര്‍ച്ചയായി വെട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം. റഫീഖുദ്ദീന്റെ പേരില്‍ 30ലേറെ കേസുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു.