ആപ്പിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

വൻഭൂരിപക്ഷത്തോടെ ഡൽഹി ഭരണം പിടിച്ച ആം ആദ്മി പാർട്ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. സംഭാവനയായി ലഭിച്ച രണ്ട് കോടി രൂപയുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 16ന് മുമ്പ് വിശദികരണം നൽകണമെന്നാണ് വകുപ്പ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
 | 

ന്യൂഡൽഹി:

നാല് വ്യാജ കമ്പനികളിൽ നിന്നായി ആപ്പിന് രണ്ടു കോടി രൂപയുടെ ഫണ്ട് ലഭിച്ചുവെന്ന് ആംആദ്മിയിലെ മുൻ നേതാക്കളുടെ സംഘടനയായ എ.എ.പി വോളന്റീർ മഞ്ച് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ഏജൻസികൾ ഇതേ കുറിച്ച് അന്വേഷിക്കട്ടെയെന്നുമായിരുന്നു കേജരിവാളിന്റെ പ്രതികരണം. വ്യാജ കമ്പനികളുടെ പേരിൽ പാർട്ടി ഫണ്ട് സ്വീകരിച്ചതായി ബിജെപിയും കോൺഗ്രസും നേരത്തെ ആരോപിച്ചിരുന്നു.